കാബൂള്‍: വടക്കന്‍ അഫ്ഘാനിസ്തനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയവരില്‍ 118 പേരെ മോചിപ്പിച്ചു. മറ്റുള്ളവരെ മോചിപ്പിക്കാന്‍ ശ്രമം നടത്തുകയാണെന്ന് അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍ അറിയിച്ചു. ഫരാഹ് പ്രവിശ്യയില്‍ ബാലാ ബൗലോക് ജില്ലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പോവുകയായിരുന്ന തൊഴിലാളികളെയാണ് താലിബന്‍ എന്നവകാശപ്പെട്ട സംഘം തട്ടിക്കൊണ്ടു പോയത്.
യു.എസ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഫ്ഘാന്‍ കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവര്‍. പ്രവിശ്യയില്‍ സൈനികക്യാമ്പിനായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി പോകുമ്പോഴായിരുന്നു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. പ്രദേശത്തെ ഗോത്രവര്‍ഗക്കാരുടെ ഇടപെടലാണ് ഇവര്‍ക്ക് രക്ഷപ്പെടാന്‍ തുണയായത്.
No comments:
Post a Comment