Wednesday, December 31, 2008

ഐ.എന്‍.എസ് വിരാടിന് ലഷ്‌കര്‍ ഭീഷണിയെന്ന് യു.എസ്.


ന്യൂഡല്‍ഹി: ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാടിനെ ആകാശത്തുകൂടി അക്രമിക്കാന്‍ ലഷ്‌കര്‍ ഇ തൊയ്ബ പദ്ധതിയിടുന്നതായി യു.എസ്. രഹസ്യാന്വേഷണവിഭാഗം ഇന്ത്യയെ അറിയിച്ചു.

കൊച്ചിയിലെ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടിരിക്കുകയാണ് ഐ.എന്‍.എസ് വിരാട്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കപ്പലിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് ഗേറ്റ്‌വേകളില്‍ നടത്തിയ രഹസ്യപരിശോധനയില്‍ ആണ് ഭീഷണിയെക്കുറിച്ച് അറിഞ്ഞത്. ഡിസംബര്‍ 23ന് ദേശീയചാനലുകള്‍ ഇക്കാര്യം സംപ്രേക്ഷണം ചെയ്തിരുന്നു.

ഇതേതുടര്‍ന്ന് കപ്പലിന് 200 യാര്‍ഡ് (182 മീറ്റര്‍) വരെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ മറ്റുബോട്ടുകളോ കപ്പലുകളോ വഞ്ചികളോ വരുന്നത് നിരോധിച്ചതായും സി.....


സിപിഎമ്മിന്റെ ജനാധിപത്യബദലിന് ശ്രമം: എം.ആര്‍ മുരളി


തിരുവനന്തപുരം: അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് എം.ആര്‍.മുരളി. സിപിഎമ്മിന്റെ ജനാധിപത്യബദല്‍ രൂപീകരിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ എത്തിയതായിരുന്നു മുരളിയും ഷൊര്‍ണൂരിലെ കൗണ്‍സിലര്‍മാരും.

ബദിലിന് വി.എസ്. നേതൃത്വം നല്‍കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിവേദനം നല്‍കാനാണ് ഇവര്‍വന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.


പാനൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു


പാനൂര്‍: പാനൂര്‍ കൂരാറയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. വലിയപറമ്പത്ത് മീത്തല്‍ നാണു(63)വിനാണ് ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ഇന്നലെ വൈകിട്ട് ഒരു സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് നാണുവിനെ വെട്ടിയതെന്നു കരുതുന്നു.

വള്ളങ്ങാട് ബ്രാഞ്ച അംഗം മൊകേരി പുതുമ മുക്കിലെ കുണ്ടുപറമ്പത്ത് ശ്രീജിത്തിനായിരുന്നു ഇന്നലെ വെട്ടേറ്റത്.


പ്രതികളെ അറസ്റ്റു ചെയ്യാതെ നോട്ടീസ് നല്‍കാന്‍ നിയമ ഭേദഗതി


ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നു. ഇനിമുതല്‍ ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് പോലീസ് പ്രതികളെ അറസ്റ്റു ചെയ്യില്ല. പകരം സ്റ്റേഷനില്‍ ഹാജരാകാനുള്ള നോട്ടീസ് പ്രതികള്‍ക്ക് നല്‍കും.

കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍കൂടാതെ പാസാക്കിയ ക്രിമിനല്‍ നിയമ ഭേദഗതി ബില്ലിലാണ് ഇക്കാര്യം പറയുന്നത്. ഡിസംബര്‍ 23ന് 17 മിനുട്ടിനുള്ളില്‍ ലോക് സഭ 8 ബില്ലുകളാണ് ചര്‍ച്ചകൂടാതെ പാസാക്കിയത്. ഈ ബില്ല് ഡിസംബര്‍ 18ന് രാജ്യസഭ പാസാക്കിയതിനാല്‍ പ്രസിഡന്റിന്റെ ഒപ്പു ലഭിക്കുന്നതോടെ നിയമമായി മാറും.

പ്രസിഡന്റിനെയോ ഗവര്‍ണറെയോ ഭീഷണിപ്പെടുത്തുക (124) കവര്‍ച്ച (393), ആയുധം ഉപയോഗിക്കാതെയുള്ള പരിക്കേല്‍പ്പിക്കല്‍(325), ചതി(420), സ്ത്രീകള്‍ക്കെതിരായി നടത്തുന്ന കുറ്റങ്ങള്‍(354), മനപ്പൂര്‍വമല്ലാത്ത നരഹത്യ(304എ) എന്നിവയെല്ലാം ഈ വിഭാഗത്തില്‍ വരും.....


ജൈവഇന്ധനം ഉപയോഗിച്ച് യാത്രാവിമാനം പറത്തി


വെല്ലിങ്ടണ്‍: കാറിനും ബോട്ടിനും പിന്നാലെ ജറ്റ് വിമാനവും ജൈവഇന്ധനത്തിന്റെ വഴിയെ. എയര്‍ന്യൂസിലാന്‍ഡിന്റെ ബോയിങ് 747-400 യാത്രാവിമാനമാണ് രണ്ട് മണിക്കൂര്‍ നേരം ജൈവ ഇന്ധനമുപയോഗിച്ച് പറന്നാണ് റെക്കോഡിട്ടത്.

വിമാനത്തിന്റെ രണ്ട് എന്‍ജിനുകളില്‍ ഒന്നാണ് ജൈവ ഇന്ധനത്തില്‍ പ്രവര്‍ത്തിച്ചത്. ജെട്രോഫ ചെടിയില്‍ നിന്നും നിര്‍മ്മിച്ച ഇന്ധനവും ജെറ്റ് ഫ്യുവലും കൂട്ടിക്കലര്‍ത്തിയായിരുന്നു എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചത്.

ജറ്റ് ഫ്യൂവലിനേക്കാള്‍ ലാഭകരമാണോ പുതിയ മിശ്രിതം എന്ന് വിമാനകമ്പനി വ്യക്തമാക്കിയില്ല. കാറുകളിലും മറ്റും ജൈവഇന്ധനം ഉപയോഗിച്ച് വിജയച്ചതിനുപിന്നാലെ ട്രെയിനും ബോട്ടുകളും ഇവഉപയോഗിച്ച ് പ്രവര്‍ത്തിപ്പിച്ചിരുന്നു. ചില രാജ്യങ്ങളില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ജൈവ ഇന്ധനം നിര്‍മ്മിക്കാനും തുടങ്ങിയിട്ടുണ്ട്.....


മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്‍ രൂപീകരിക്കും


തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ രൂപികരിക്കാന്‍ മന്ത്രി സഭ തീരുമാനിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജ ി ജസ്റ്റീസ് ദിനേശന്‍ ചെയര്‍മാനാകും. ഡോ. പുരുഷന്‍, കൂട്ടായി ബഷീര്‍, മുന്‍ എം.എല്‍.എ പി. രാജു. കെ.പി ജയശീലന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.

കേരളത്തിന്റെ പൊതുആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് മെമ്മോറാണ്ടം നല്‍കാനും മന്ത്രി സഭ തീരുമാനിച്ചു. പൊതു വിപണിയില്‍ നിന്നുള്ള കടമെടുപ്പിന്റെ പരിധി നിലവിലുള്ള 20 ശതമാനത്തില്‍ നിന്നും ക്രമാനുഗതമായി വര്‍ദ്ധിപ്പിച്ച് 50 ശതമാനമാക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നീക്കി വെക്കുന്ന വിഹിതം ജനസംഖ്യ, ഭൂവിസ്തൃതി, പിന്നാക്കാവസ്ഥ, വികേന്ദ്രീകരണം എന്നിവ അടിസ്ഥാനമാക്കി നിശ്ചയിക്കണം.

കടലാക്രമണം, ഇടിമിന്നല്‍, വെള്ളക്കെട്ട് തുടങ്ങിയവ പ്രകൃതിദുരന്തങ്ങളായി കണക്കാക്കി സഹായം നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മെമ്മോറാണ്ടമായി കേന്ദ്രസര്‍ക്കാരിന് നല്‍കുക.....


കസബിന് കോടതി തന്നെ വക്കീലിനെ നല്‍കണം: ചീഫ് ജസ്റ്റീസ്‌


ന്യഡല്‍ഹി: മുംബൈ തീവ്രവാദ ആക്രമണക്കേസില്‍ പിടിയിലായ അജ്മല്‍ അമിര്‍ കസബിന് കോടതി തന്നെ വക്കീലിനെ ഏര്‍പ്പെടുത്തണമെന്ന് ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍. വക്കാലത്ത് ഏറ്റെടുക്കാന്‍ അഭിഭാഷകര്‍ തയ്യാറാവാത്തതിലൂടെ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഒരു ഇന്ത്യന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കസബിനുവേണ്ടി അഭിഷാകര്‍ വാദിച്ചില്ലെങ്കില്‍ കീഴ്‌ക്കോടതിയിലെ വാദം ശരിയായില്ലെന്ന് കാണിച്ച് കുറ്റവിമുക്തനാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


രണ്ട് ഇന്ത്യന്‍വംശജര്‍ക്ക് കാനഡയുടെ ബഹുമതി


ടൊറൊന്‍േറാ: രണ്ടു ഇന്ത്യന്‍വംശജര്‍ ഉള്‍പ്പടെ അറുപതു പേര്‍ കാനഡയുടെ പരമോന്നത ബഹുമതിയായ ദി ഓര്‍ഡര്‍ ഓഫ് കാനഡയ്ക്ക് അര്‍ഹരായി.

ടൊറൊന്‍േറായില്‍ പ്രശസ്തയായ ഭരതനാട്യം നര്‍ത്തകി ലതാ പാഡ, എഡ്‌മൊന്‍േറാനില്‍ സര്‍ജനായ അരവിന്ദ് കോശല്‍ എന്നിവരാണ് ബഹുമതിക്ക് അര്‍ഹരായ ഇന്ത്യന്‍വംശജര്‍. നൃത്തത്തിനും വൈദ്യശാസ്ത്രത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് ബഹുമതി.

ഇവരെക്കൂടാതെ പോപ്പ് ഗായകന്‍ സെലീന്‍ ഡയോണിനും അവാര്‍ഡ് ലഭിച്ചു.


അരവണ തൊഴിലാളികള്‍ പണിമുടക്കുന്നു


പത്തനംതിട്ട: സന്നിധാനത്തെ അരവണ നിര്‍മാണ തൊഴിലാളികള്‍ പണിമുടക്കുന്നു.

ദിവസക്കൂലിക്കാരാണ് ഇന്നുമുതല്‍ പണിമുടക്കുന്നത്. വേതനം ഉയര്‍ത്തണം എന്നാണവരുടെ ആവശ്യം.


വിഘടനവാദികള്‍ കോംഗോയില്‍ 400പേരെ വധിച്ചെന്ന് റിപ്പോര്‍ട്ട്‌


ഫ്രീബര്‍ഗ്ഗ്: ഉഗാണ്ടയിലെ വിഘടനവാദികളായ 'ലോര്‍ഡ്‌സ് റെസിസ്റ്റന്‍സ് ആര്‍മി' കോംഗോയില്‍ 400 പേരെ വധിച്ചെന്ന് ജര്‍മന്‍ മനുഷ്യാവകാശ പ്രവര്‍ത്തക സംഘം റിപ്പോര്‍ട്ട് ചെയ്തു.

ക്രിസ്തുമസ് ദിവസവും അടുത്ത രണ്ടു ദിവസവും നടന്ന അക്രമങ്ങളിലാണ് കൂട്ടക്കൊല നടന്നത്.

ഉഗാണ്ടയുടെ സൈനികവക്താവ് പാഡി അന്‍കുണ്ട ഈ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

ക്രിസ്തുമസ് രാത്രിയിലാണ് രണ്ടു ഗ്രാമങ്ങളില്‍ വിഘടനവാദികള്‍ അക്രമം അഴിച്ചുവിട്ടത്. നിരവധി പള്ളികളും കെട്ടിടങ്ങളും അവര്‍ തകര്‍ത്തു.

കഴിഞ്ഞ വര്‍ഷം കോംഗോയില്‍ നിന്ന് അക്രമത്തെ ഭയന്ന് പലായനം ചെയ്തവരുടെ എണ്ണം 6,500 ആണ്.


ഗവ. പ്ലീഡര്‍ ഡി അനില്‍കുമാര്‍ രാജിവെച്ചു


തിരുവനന്തപുരം: സീനിയര്‍ ഗവ. പ്ലീഡല്‍ ഡി അനില്‍കുമാര്‍ രാജിവെച്ചു. സിപിഎം സംസ്ഥാനസമിതി രാജിവക്കാന്‍ ആവശ്യപ്പെടുമെന്ന് സൂചനയ്ക്കിടയിലാണ് രാജി. 150 ഓളം മൂന്നാര്‍ കേസുകള്‍ അനില്‍കുമാര്‍ കൈകാര്യം ചെയ്തിരുന്നു.

സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എസ്.എന്‍. ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യകേസില്‍ ഒട്ടേറെ സമ്മര്‍ദ്ദങ്ങളെ അനില്‍കുമാര്‍ മുന്നോട്ട് പോയത് പാര്‍ട്ടിക്ക് അനിഷ്ടം ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ന് രാവിലെ ഏഴരക്ക് അഡ്വക്കറ്റ് ജനറലിന് അനില്‍കുമാര്‍ രാജികത്ത് നല്‍കി.

ഗ്ലോറിയഫാം കേസ്, ഹാരിസണ്‍ മലയാളം കേസ് തുടങ്ങിയവവും സര്‍ക്കാരിന് വേണ്ടി വാദിച്ചത് അദ്ദേഹമായിരുന്നു.


സമാജ് വാദി നേതാവിന്റെ മകന്‍ വെടിവെപ്പ് കേസില്‍ പിടിയില്‍


ആഗ്ര: സര്‍വ്വകലാശാലാ ക്യാമ്പസില്‍ വെടിവെപ്പ് നടത്തിയതിന് സമാജ് വാദി എം.എല്‍.സിയുടെ മകനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

സമാജ് വാദി പാര്‍ട്ടി നേതാവും എം.എല്‍.സിയുമായ സുഭാഷ് യാദവിന്റെ മകന്‍ ധിരജ് യാദവും സുഹൃത്തുക്കളുമാണ് പിടിയിലായത്. പാലിവാല്‍ പാര്‍ക്കിലെ സര്‍വകലാശാലാ ക്യാമ്പസില്‍ എത്തിയ ധീരജും സുഹൃത്തുക്കളും റിവോള്‍വര്‍ ഉപയോഗിച്ച് ആകാശത്തേക്ക് മൂന്നു തവണ നിറയൊഴിക്കുകയായിരുന്നു.

വെടിയൊച്ച കേട്ട വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റിവോള്‍വറിന്റെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കുകയായിരുന്നുവെന്നാണ് ധീരജ് നാട്ടുകാരോട് പറഞ്ഞത്.

എന്നാല്‍ തന്നെ ആരോ വെടിവെച്ചെന്നും ആത്മരക്ഷാര്‍ത്ഥം താന്‍ തിരിച്ചു വെടിവെച്ചതാണെന്നുമാണ് ഹരിപാര്‍വത് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന ധീരജ് പോലീസിന് നല്‍കിയ മൊഴി.....


അമേരിക്കന്‍ വിപണിയില്‍ പ്രതീക്ഷകള്‍


....


തമിഴ്‌നാട്ടില്‍ പൊങ്കലിന് സൗജന്യ സാരിയും മുണ്ടും


ധര്‍മ്മപുരി: തമിഴ്‌നാട്ടില്‍ ദാരിദ്രരേഖയ്ക്ക് കീഴിലുള്ള കുടുംബങ്ങള്‍ക്ക് സാരിയും മുണ്ടും വിതരണം ചെയ്യുന്നു. പൊങ്കല്‍ ആഘോഷത്തോട് അനുബന്ധിച്ചാണ് 3,49,334 മുണ്ടും 3,49,154 സാരികളും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നത്.

തിരക്കുമൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ദിവസവും രാവിലെയും ഉച്ചക്കുമായി 100 വീതം പേര്‍ക്കായിരിക്കും പൊതുവിതരണകേന്ദ്രങ്ങളിലൂടെ ഇവ വിതരണം ചെയ്യുകയെന്ന് ധര്‍മ്മപുരി കലക്ടര്‍ പി. അമുത അറിയിച്ചു.


ഭീഷണിക്കത്ത്: ധോനിയ്ക്ക് 'ഇസഡ്' സുരക്ഷ


റാഞ്ചി: ഭീഷണിക്കത്ത് കിട്ടിയതിനെ തുടര്‍ന്ന് ഇന്‍ഡ്യന്‍ ടീം ക്യാപ്റ്റന്‍ ധോനിക്ക് 'ഇസഡ്' കാറ്റഗറിയിലുള്ള സുരക്ഷ.

50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ധോനിയേയും ബന്ധുക്കളെയും മാരകമായി പരിക്കേല്‍പ്പിക്കുമെന്ന ഭീഷണിക്കത്ത് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.

മുംബൈയിലുള്ള അധോലോകനായകന്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ആളാണ് കത്തയച്ചത്.

'ഇസഡ്' കാറ്റഗറിയില്‍ ധോനിയെ ഇനി 45 സെക്യൂരിറ്റിക്കാര്‍ എല്ലാസമയവും കാക്കും. കൂടാതെ ഒരു 9 എം.എം കൈത്തോക്കിനുള്ള ലൈസന്‍സിനായി ധോനി അപേക്ഷ നല്‍കിയിട്ടുണ്ട്.


മുംബൈ തീയിട്ടവര്‍ക്ക് മാപ്പില്ല: സല്‍മാന്‍ റഷ്ദി


ലണ്ടന്‍: മുബൈ തീയിട്ട തീവ്രവാദികള്‍ക്ക് മാപ്പു നല്‍കില്ലെന്ന് വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദി.

മുംബൈ തന്റെ ജന്മനാടാണ്. വികാരപരമായ ഒരടുപ്പം ആ സ്ഥലവുമായുണ്ട്. മുംബൈയുടെ മനോഹാരിതയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പകരംവീട്ടാന്‍ ശ്രമിക്കുമെന്ന് റഷ്ദി ലണ്ടനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുംബൈ, ന്യൂയോര്‍ക്ക്, ലണ്ടന്‍ എന്നീ നഗരങ്ങളുമായി താന്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു എഴുത്തുകാരനാക്കി മാറ്റിയത് ഈ മൂന്നു നഗരങ്ങളുമാണ്.

തീവ്രവാദികള്‍ എത്ര ശ്രമിച്ചാലും മുംബൈ എന്ന മഹാനഗരത്തിന്റെ ആത്മാവിനെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.


ഗാസ: ദുബായിയില്‍ പുതുവല്‍സരാഘോഷമില്ല


ദുബായ്: ഗാസ ആക്രമണത്തെ അപലപിച്ച് ദുബായിയില്‍ പുതുവല്‍സരം പ്രമാണിച്ചുള്ള ഔദ്യോഗിക ആഘോഷങ്ങള്‍ സര്‍ക്കാര്‍ വേണ്ടെന്നു വെച്ചു.

മറ്റു സ്വകാര്യ ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് എമിറേറ്റ്‌സിന്റെ ന്യൂസ് ഏജന്‍സി വക്താവ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്‌ടോണ്‍ വ്യക്തമാക്കി.

എന്നാല്‍ ബാറുകളും മറ്റു പഞ്ചനക്ഷത്ര ഹോട്ടലുകളും തുറന്നു പ്രവര്‍ത്തിക്കും.


പുതുവല്‍സരാഘോഷം: ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി


ന്യൂഡല്‍ഹി: പുതുവല്‍സരാഘോഷം പ്രമാണിച്ച് ന്യൂഡല്‍ഹിയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി. രാത്രി ഏഴരയ്ക്ക് ശേഷം കൊണാട്ട് പ്ലെയ്‌സ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

പാര്‍ലമെന്റ് സ്ട്രീറ്റ് റോഡിലും മണ്ഡി ഹൗസ് റൗണ്ടിലും ബംഗാളി മാര്‍ക്കറ്റിലും രഞ്ജിത് സിങ്ങ് ഫൈ്‌ളഓവറിലും കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.

പുതുവല്‍സരം ആഘോഷിക്കാന്‍ സ്വദേശിയരും വിദേശിയരുമായ ധാരാളം വിനോദസഞ്ചാരികള്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.


കാരേറ്റില്‍ വാഹനാപകടം, മൂന്നു മരണം


തിരുവനന്തപുരം: തിരുവനന്തപുരത്ത് കാരേറ്റിനടുത്ത് വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു.

ശിവഗിരി തീര്‍ത്ഥാടനത്തിനു പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


സ്ത്രീപീഢനം: യു.എസ് മതനേതാവിന് 10 വര്‍ഷം തടവ്‌


ലെസ്‌വെഗാസ്: രണ്ടു പെണ്‍കുട്ടികളെ പീഢിപ്പിച്ചതിന് യു.എസ്സിലെ ഒരു ക്രിസ്ത്യന്‍ മതശാഖാ നേതാവിന് പത്തു വര്‍ഷത്തെ കഠിനതടവ് കോടതി വിധിച്ചു.

വെയ്ന്‍ ബെന്റാ(67)ണ് ശിഷ്യകളെ പീഢിപ്പിച്ചതായി തെളിഞ്ഞത്.

'ദി ലോര്‍ഡ് ഔവര്‍ റൈറ്റിയസ് ചര്‍ച്ച്' എന്ന മതശാഖയുടെ അധിപനാണ് വെയ്ന്‍.

നഗ്നനായി പെണ്‍കുട്ടികള്‍ക്കൊപ്പം ഇയാള്‍ കിടന്നത് കണ്ടവരുണ്ട്. പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.


ബംഗ്ലാദേശില്‍ ശൈഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്‌


ത്ഥദ മഴഫബ='ത്മ' സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://ള്‍ള്‍ള്‍.ശദര്‍മഴന്‍ധമന്‍ശയ.യഷബസ/റര്‍ദര്‍യഋ/ഹമസര്‍സറ/റമസള്‍ഭദവവഫഴസ്ര.ഹമഹ?റന്‍ധ=1129', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദഘസഴഫ ഛമസര്‍സറ ത്ഥ/ദന്ദ
(+01223467+)ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന് തകര്‍പ്പന്‍ ജയം. തിരഞ്ഞെടുപ്പ് നടന്ന 299 മണ്ഡലങ്ങളില്‍ 263 ഇടത്ത് അവാമി ലീഗ് സഖ്യം വിജയപതാക ഉയര്‍ത്തി.

അവാമി ലീഗിനു മാത്രമായി 229 സീറ്റുണ്ട്. മുഖ്യ എതിരാളിയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് (ബി.എന്‍.പി.) ദയനീയ പരാജയം നേരിട്ടു. 31 സീറ്റില്‍ മാത്രമാണ് ബി.എന്‍.പി. സഖ്യം ജയിച്ചത്.....


ഓസ്‌ട്രേലിയയില്‍ ദക്ഷിണാഫ്രിക്ക


ഒമ്പത് വിക്കറ്റ് തോല്‍വി

പതിനാറു വര്‍ഷത്തിനുശേഷം ഓസ്‌ട്രേലിയയ്ക്ക് നാട്ടില്‍ പരമ്പരനഷ്ടം

മെല്‍ബണ്‍: ഓസ്‌ട്രേലിയ തകര്‍ന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് സാമ്രാജ്യമാണെന്ന് അടിവരയിട്ട് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പര കൈക്കലാക്കി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് മൂന്നു ടെസ്റ്റുകളുടെ പരമ്പര ദക്ഷിണാഫ്രിക്ക ഉറപ്പാക്കിയത് (2-0). 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓസീസ് നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. 1992-93ല്‍ വെസ്റ്റിന്‍ഡീസിനോടായിരുന്നു അവസാന തോല്‍വി. ജയിക്കാന്‍ രണ്ടാമിന്നിങ്‌സില്‍ 183 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഗ്രേയം സ്മിത്തിന്റെ (75) നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ടീമിന്റെ വിജയം ഉറപ്പാക്കിയശേഷമാണ് സ്മിത്ത് ക്രീസ് വിട്ടത്.....


കലോത്സവത്തിന് തിരിതെളിഞ്ഞു


ത്ഥദ മഴഫബ='ത്മ' സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://ള്‍ള്‍ള്‍.ശദര്‍മഴന്‍ധമന്‍ശയ.യഷബസ/റര്‍ദര്‍യഋ/ഹമസര്‍സറ/റമസള്‍ഭദവവഫഴസ്ര.ഹമഹ?റന്‍ധ=1130', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദഘസഴഫ ഛമസര്‍സറ ത്ഥ/ദന്ദ
(+01223481+)തിരുവനന്തപുരം: പണ്ട് പുത്തരി വിളഞ്ഞ കണ്ടത്തില്‍ കലയുടെ കൊ'ുത്സവത്തിന് തിരിതെളിഞ്ഞു.

കൗമാര കേരളത്തിന്റെ മനസ്സ് പങ്കുവെയ്ക്കപ്പെടുന്ന പുത്തരിക്കണ്ടം മൈതാനത്തെ വേദിയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തിരിതെളിച്ച ദീപം ഇനി ഏഴു ദിനരാത്രങ്ങള്‍ അനന്തപുരിയുടെ കലാഹൃദയങ്ങളില്‍ പ്രഭ ചൊരിയും. മയില്‍പ്പീലികളുടെ വര്‍ണ്ണം കണക്കെ ദൃശ്യവിസ്മയമൊരുക്കിയ ഘോഷയാത്രയോടെയായിരുന്നു 49-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആരംഭം കുറിച്ചത്.....


ഒമര്‍ തന്നെ മുഖ്യമന്ത്രി; കോണ്‍ഗ്രസ്സിന് ഉപമുഖ്യമന്ത്രി സ്ഥാനം


(+01223464+)ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പുതിയ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള സ്ഥാനമേല്‍ക്കും. സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും.
ചൊവ്വാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തെക്കുറിച്ചുള്ള അന്തിമതീരുമാനം ഒമര്‍അബ്ദുള്ള മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

ഇതോടെ ജമ്മു കശ്മീരില്‍ അബ്ദുള്ള കുടുംബത്തിലെ മൂന്നാം തലമുറയിലെ അംഗം സംസ്ഥാനഭരണത്തിന് നേതൃത്വം വഹിക്കുകയാണ്. ഉപമുഖ്യമന്ത്രി ജമ്മുമേഖലയില്‍ നിന്നായിരിക്കും എന്നുമാത്രമാണ് തീരുമാനമായിട്ടുള്ളത്. ആരായിരിക്കും അതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. എണ്‍പത്തേഴ് അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 28 അംഗങ്ങളും കോണ്‍ഗ്രസ്സിന് 17 അംഗങ്ങളുമാണുള്ളത്.....


പടയൊരുക്കത്തില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങണം - പാകിസ്താന്‍


ഇസ്‌ലാമാബാദ്: അതിര്‍ത്തിയിലെ പടയൊരുക്കത്തില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടു. സമാധാനകാലത്തെ സ്ഥാനങ്ങളിലേക്ക് കരസേനയെ പുനര്‍വിന്യസിച്ച് സമാധാന ചര്‍ച്ച തുടരണമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി നിര്‍ദേശിച്ചു.

യുദ്ധസന്നാഹത്തില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങുകയാണെങ്കില്‍ മേഖലയിലെ സംഘര്‍ഷം കുറയ്ക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പാക് ടെലിവിഷനില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മുംബൈ ഭീകരാക്രമണക്കേസില്‍ അന്വേഷണത്തോട് സഹകരിക്കാനും ആക്രമണം നടത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും പാകിസ്താന്‍ സന്നദ്ധമാണെന്നും ഖുറേഷി ആവര്‍ത്തിച്ചു.

കഴിഞ്ഞ 48 മണിക്കൂറിനിടെ സ്ഥിതിഗതികളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്.....


പ്രതിസന്ധിയില്‍നിന്ന് ടൂറിസം മേഖല കരകയറുന്നു


ആലപ്പുഴ: ആഗോള സാമ്പത്തിക മാന്ദ്യവും മുംബൈ ഭീകരാക്രമണവും മൂലം തിരിച്ചടി നേരിട്ട ടൂറിസംമേഖല പ്രതിസന്ധിയില്‍നിന്ന് കരകയറുന്നു. പുതുവര്‍ഷത്തോടനുബന്ധിച്ച് വിദേശ, ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് ദൃശ്യമാണ്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗോവയടക്കമുള്ള അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളിലെ ആഘോഷങ്ങള്‍ ഉപേക്ഷിച്ചത് സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തിലേക്ക് സഞ്ചാരികള്‍ വരാന്‍ ഇഷ്ടപ്പെടുകയാണ്.

ഡിസംബര്‍ മുതല്‍ കായലോര ടൂറിസമേഖലയില്‍ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് സഞ്ചാരികള്‍ കൂടുതലായി എത്തുന്നത്. ഇവയില്‍തന്നെ ബെല്‍ജിയം, ഡെന്മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഒട്ടേറെ പുതിയ സഞ്ചാരികളും വരുന്നുണ്ടെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു.....


ബന്‍സാലി ചിത്രത്തില്‍ ഹൃത്വിക്കും ഐശ്വര്യയും


(+01223484+)ഹൃത്വിക് റോഷനെയും ഐശ്വര്യ റായിയെയും അണിനിരത്തി ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രത്തെക്കുറിച്ചുള്ള ആവേശത്തിലാണ് ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി.

പ്രേക്ഷകരെ കൈയിലെടുക്കുകയെന്ന ലക്ഷ്യത്തോടെ തന്റെ കഥപറച്ചില്‍ ശൈലിയിലോ, സംവിധാന ശൈലിയിലോ യാതൊരു മാറ്റവും ഈ ചിത്രത്തിനുവേണ്ടി വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സഞ്ജയ് ലീലാ ബന്‍സാലി വ്യക്തമാക്കുന്നു.

''ഹൃത്വിക്കും ഞാനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഏറെ നാളായി ആഗ്രഹിക്കുന്നവരാണ്. ഒരു നടന്‍ എന്ന നിലയില്‍ ഹൃത്വിക്കിന്റെ ആത്മാര്‍ഥത എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹവുമായി കരാര്‍ ഒപ്പിടുന്നതിനുള്ള മുഹൂര്‍ത്തത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്''- ബന്‍സാലി പറയുന്നു.

'ഹം ദില്‍ ദേ ചുക്കെ സനം', 'ദേവദാസ്' എന്നീ ചിത്രങ്ങളില്‍ ഐശ്വര്യയുമൊത്ത് പ്രവര്‍ത്തിച്ച സംവിധായകന് നടിയെക്കുറിച്ച് തികഞ്ഞ മതിപ്പാണ്.....


'ഓസ്‌ട്രേലിയ'യില്‍ തെളിയുന്ന മാനവിക ദൃശ്യങ്ങള്‍


ചെന്നൈ: 'ഓസ്‌ട്രേലിയ', ഓസ്‌ട്രേലിയയെക്കുറിച്ച് മാത്രമുള്ള സിനിമയല്ലെന്നും മാനവികതയുടെ ആവിഷ്‌കരണമാണെന്നും സംവിധായകന്‍ ബസ് ലര്‍മാന്‍ പറയുന്നുണ്ട്. ഒരു ഭൂഖണ്ഡത്തിന്റെ കഥ പറയുമ്പോള്‍ തീര്‍ച്ചയായും അത് മനുഷ്യരുടെയും പ്രകൃതിയുടെയും കൂടിയാകുന്നു. 280 ദശലക്ഷം ഡോളര്‍ ചെലവഴിച്ച് ട്വെന്റീത്ത് സെഞ്ച്വറി ഫോക്‌സും സംഘവും പുറത്തിറക്കിയിരിക്കുന്ന 'ഓസ്‌ട്രേലിയ'യുടെ കാന്‍വാസ് ഐതിഹാസികമാണ്.

'ബെന്‍ഹര്‍', 'ലോറന്‍സ് ഓഫ് അറേബ്യ', 'ഗോണ്‍ വിത്ത് ദ വിന്‍ഡ്' എന്നീ ഇതിഹാസ സിനിമകളുടെ തലത്തിലേക്ക് 'ഓസ്‌ട്രേലിയ' പക്ഷേ, ഉയരുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം 'ഇല്ല' എന്നുതന്നെയായിരിക്കും.

ചരിത്രവും കടങ്കഥകളും 'ഓസ്‌ട്രേലിയ'യില്‍ ഇടകലരുന്നുണ്ട്.....


ആഭ്യന്തരറൂട്ടില്‍ എയര്‍ ഇന്ത്യയും വിമാനക്കൂലി കുറച്ചു


(+01223476+)ന്യൂഡല്‍ഹി: ഇന്ധനവില കുത്തനെ കുറഞ്ഞതിനെത്തുടര്‍ന്ന് സ്വകാര്യ വിമാനക്കമ്പനികള്‍ക്കു പുറമെ എയര്‍ ഇന്ത്യയും വിമാനക്കൂലി കുറച്ചു. 19 ആഭ്യന്തര സെക്ടറുകളിലാണ് ചൊവ്വാഴ്ച മുതല്‍ വിമാനക്കൂലിയുടെ അടിസ്ഥാനനിരക്കില്‍ 35 ശതമാനം മുതല്‍ 81 ശതമാനം വരെയാണ് കുറച്ചത്. താരതമ്യേന തിരക്കു കുറഞ്ഞ സെക്ടറുകളിലാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഇന്ധന സര്‍ച്ചാര്‍ജും പാസഞ്ചേഴ്‌സ് സര്‍വീസ് ഫീയും (പി.എസ്.എസ്.) ചേര്‍ത്താണ് ഇപ്പോള്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇന്ധനവില കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്ധന സര്‍ച്ചാര്‍ജില്‍ ഈ മാസം ആദ്യം 400 രൂപ വരെ കുറച്ചിരുന്നു.

ജനവരി മധ്യത്തോടെ അന്താരാഷ്ട്ര ടിക്കറ്റ് നിരക്കും കുറയ്ക്കുമെന്ന് വ്യോമയാന മന്ത്രാലയം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.....


ഗാസയില്‍ ആക്രമണം തുടരുന്നു; പ്രതിഷേധം വ്യാപകം


(+01223469+)ഗാസാസിറ്റി: ഗാസയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 പലസ്തീന്‍കാര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ മരണസംഖ്യ 370 ആയി. മരിച്ചവരില്‍ 57 പേര്‍ സാധാരണക്കാരാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. എന്നാല്‍, ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേലും ഹമാസും പ്രസ്താവിച്ചു.

അതിനിടെ ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ശക്തിപ്പെട്ടു. ഇസ്രായേലിനെതിരെ കര്‍ശന നടപടി വേണമെന്ന് അറബ് രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. യൂറോപ്പിലെ പ്രധാന നഗരങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഗ്രീസിലെ ആതന്‍സില്‍ ഇസ്രായേലി എംബസിക്കുനേരെ കല്ലേറ് നടത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.....


ഇന്ത്യ സൈന്യത്തെ വിന്യസിച്ചിട്ടില്ല; യുദ്ധഭീതി പരത്തരുത്- പ്രണബ്‌


ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സൈനികവിന്യാസം നടത്തിയിട്ടില്ലെന്നും മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള അന്താരാഷ്ട്ര സമ്മര്‍ദത്തില്‍നിന്നു ശ്രദ്ധതിരിക്കാന്‍ പാകിസ്താന്‍ യുദ്ധഭീതി സൃഷ്ടിക്കുകയാണെന്നും വിദേശമന്ത്രി പ്രണബ് മുഖര്‍ജി കുറ്റപ്പെടുത്തി. അതിര്‍ത്തിയില്‍നിന്നു പട്ടാളത്തെ പിന്‍വലിച്ചുകൊണ്ട് ഇന്ത്യ സംഘര്‍ഷത്തിന് അയവുവരുത്തണമെന്ന പാകിസ്താന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിയിലെ മുപ്പതിലേറെ വരുന്ന തീവ്രവാദി ക്യാമ്പുകള്‍ പാകിസ്താന്‍ തകര്‍ക്കണമെന്ന് പ്രണബ് ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ ഇന്ത്യ കരസേനയെയും വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ടെന്നുള്ള പാകിസ്താന്റെ ആരോപണം ശരിയല്ല. ഓരോ വര്‍ഷവും പതിവുള്ള സാധാരണ ശീതകാല സൈനികാഭ്യാസം മാത്രമാണ് അവിടെ നടന്നത്.....


ഷൂട്ടേഴ്‌സ് കാസര്‍കോടിന് ജയം


പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നടക്കുന്ന സംസ്ഥാന ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ടൈബ്രേക്കറില്‍ കാസര്‍കോടിന് ജയം. ചൊവ്വാഴ്ച നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സെന്‍ട്രല്‍ എക്‌സൈസ് കൊച്ചിയെ 4-2ന് പരാജയപ്പെടുത്തി ഷൂട്ടേഴ്‌സ് കാസര്‍കോട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ബുധനാഴ്ച ഒന്നാം ക്വാര്‍ട്ടറില്‍ ഷൂട്ടേഴ്‌സ് കാസര്‍കോടും ടൈറ്റാനിയം തിരുവനന്തപുരവും മത്സരിക്കും.
ചൊവ്വാഴ്ച ആവേശകരമായ പ്രീ ക്വാര്‍ട്ടറില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ ആയതിനെത്തുടര്‍ന്ന് ടൈബ്രേക്കറിലാണ് കാസര്‍കോട് കൊച്ചിയെ പരാജയപ്പെടുത്തിയത്.
കളിയുടെ ആദ്യപകുതിയില്‍ 41-ാംമിനിട്ടില്‍ കൊച്ചിയുടെ വിനീത് ആന്റണിയാണ് ആദ്യഗോള്‍ നേടിയത്. ആദ്യപകുതിയില്‍ കാസര്‍കോട് സമനിലയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.....


വീണ്ടും മുരളി, ലങ്കയ്ക്ക് മേല്‍ക്കൈ


ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മേല്‍ക്കൈ. ക്യാപ്റ്റന്‍ മുഹമ്മദ് അഷ്‌റഫുള്ളിന്റെ അപരാജിത അര്‍ധസെഞ്ച്വറിയില്‍ (70) കളി അഞ്ചാം ദിവസത്തേക്ക് നീട്ടിയ ആതിഥേയര്‍ക്ക് ജയിക്കാന്‍ അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കെ രണ്ടാം ഇന്നിങ്‌സില്‍ 267 റണ്‍സ്‌കൂടി വേണം. 34 റണ്‍സുമായി ഷാക്കിബ് അല്‍ഹസനാണ് ക്യാപ്റ്റന് തുളയായുള്ളത്. സേ്കാര്‍: ശ്രീലങ്ക 293, 405/6 ബംഗ്ലാദേശ് 178, 254/5.
ഓഫ്‌സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് 521 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനെ വീണ്ടും തകര്‍ത്തത്. ജുനൈദ് സിദ്ധിഖ് (37), റാക്വിബുല്‍ഹസന്‍ (24), മെഹറാബ് ഹുസൈന്‍ (23) എന്നിവരെ മുരളി മടക്കി. ആദ്യ ഇന്നിങ്‌സില്‍ മുരളി ആറ് വിക്കറ്റ് നേടിയിരുന്നു.....


താലിബാനു നേരെ വീണ്ടും പാക് ആക്രമണം; എട്ടു പേര്‍ മരിച്ചു


ഇസ്‌ലാമാബാദ്: അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലെ താലിബാന്‍ ശക്തികേന്ദ്രങ്ങള്‍ക്കുനേരെ പാക് സൈന്യം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ എട്ടു പേര്‍ മരിച്ചു. ഒരിടവേളയ്ക്കുശേഷമാണ് വടക്കുപടിഞ്ഞാറന്‍ പെഷവാറിലെ തീവ്രവാദി കേന്ദ്രങ്ങള്‍ക്കുനേരെ പാകിസ്താന്‍ ശക്തമായ സൈനികനടപടിക്ക് മുതിരുന്നത്. മരിച്ചവരില്‍ രണ്ടു തീവ്രവാദികളും രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു.

അഫ്ഗാനിസ്താനിലെ നാറ്റോ സഖ്യസേനയ്‌ക്കെതിരെ ആക്രമണം നടത്തുന്ന ഗോത്രമേഖലകളിലാണ് സൈന്യം ബോംബിട്ടത്. പെഷവാറില്‍ നാറ്റോ സഖ്യസേനയ്ക്കുള്ള സാധനങ്ങള്‍ എത്തിക്കുന്ന വാഹനങ്ങള്‍ക്കുനേരെ ഭീകരര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാക് ആക്രമണം.

ഖൈബര്‍ ചുരം വഴി അഫ്ഗാനിസ്താനിലെ നാറ്റോ, യു.എസ്.....


ടെല്‍ക്ക് 25 കോടിയുടെ ട്രാന്‍സ്‌ഫോര്‍മറുകള്‍ കയറ്റി അയച്ചു


അങ്കമാലി: പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കില്‍നിന്നും 25 കോടി രൂപയുടെ ട്രാന്‍സ്‌ഫോര്‍മറുകള്‍ കയറ്റി അയച്ചു. ഒമാന്‍ ഇലക്ട്രിസിറ്റി ആന്‍ഡ് ട്രാന്‍സ്മിഷന്‍ കമ്പനിക്കുവേണ്ടിയാണ് 5 ട്രാന്‍സ്‌ഫോര്‍മറുകള്‍ കൊച്ചി തുറമുഖംവഴി കയറ്റി അയച്ചത്.

ഇതോടെ നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ ടെല്‍ക്ക് 60 കോടി രൂപയുടെ പവര്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ കയറ്റി അയച്ചു. നടപ്പുസാമ്പത്തിക വര്‍ഷം ടെല്‍ക്കിന്റെ കയറ്റുമതി 70 കോടി കവിയുമെന്നാണ് പ്രതീക്ഷ. ഇത് സര്‍വകാല റെക്കോര്‍ഡാണ്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 22 കോടിയുടെ കയറ്റുമതിയാണ് നടന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി ..... ശതമാനത്തിലേറെ വര്‍ധനയാണ് കയറ്റുമതിരംഗത്ത് ടെല്‍ക്ക് കൈവരിച്ചിരിക്കുന്നത്. 2008-09 സാമ്പത്തികവര്‍ഷം ടെല്‍ക്കിന്റെ വിറ്റുവരവ് 200 കോടി കവിയുമെന്നാണ് പ്രതീക്ഷ.....


മാഞ്ചസ്റ്ററിന് ജയം, പ്രതീക്ഷ


ഇംഗ്ലീഷ് പ്രീമിയര്‍ലീഗ്

മാഞ്ചസ്റ്റര്‍ (ഇംഗ്ലണ്ട്): ദിമിതര്‍ ബെര്‍ബറ്റോവിന്റെ ഗോളില്‍ മിഡില്‍സ്ബറോയെ കീഴടക്കി ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ പ്രതീക്ഷ കാത്തു (0-1). രണ്ടാം പകുതിയില്‍ 69-ാം മിനിറ്റിലാണ് ബര്‍ബറ്റോവ് മത്സരത്തിലെ ഏക ഗോള്‍ കണ്ടെത്തിയത്. ജയത്തോടെ മൂന്നാം സ്ഥാനത്തുള്ള ചുവപ്പുപടയ്ക്ക് 18 കളികളില്‍നിന്ന് 38 പോയന്‍റായി. മൂന്നിലുള്ള ലിവര്‍പൂളിനും ചെല്‍സിക്കും 20 കളികളില്‍നിന്ന് യഥാക്രമം 45ഉം 42ഉം പോയന്‍റാണുള്ളത്. അടുത്ത രണ്ടു കളികള്‍ ജയിച്ചാല്‍ ലിവര്‍പൂളുമായുള്ള പോയന്‍റ് വ്യത്യാസം ഒന്നാക്കി കുറയ്ക്കാന്‍ ഫെര്‍ഗൂസന്റെ ടീമിനാവും.
കഴിഞ്ഞ കളിയില്‍ സ്റ്റോക്ക് സിറ്റിക്കെതിരെ വിജയഗോള്‍ നേടിയ അര്‍ജന്‍റീനാ ഫോര്‍വേഡ് കാര്‍ലോസ് ടെവസ് ടീമില്‍ ഉണ്ടായിരുന്നില്ലെങ്കിലും വെയ്ന്‍ റൂണി, ബര്‍ബറ്റോവ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ എന്നിവര്‍ മുന്‍നിരയില്‍ മാഞ്ചസ്റ്ററിനു കരുത്ത് പകരാനുണ്ടായിരുന്നു.....


വിവാദപ്രസ്താവന ഒഴിവാക്കാന്‍ വി.എസിന് പാര്‍ട്ടി നിര്‍ദ്ദേശം


തിരുവനന്തപുരം: വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സി.പി.എം. സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഈ നിര്‍ദ്ദേശം ചൊവ്വാഴ്ച സംസ്ഥാന സമിതിയോഗത്തില്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടാണ് പ്രഖ്യാപിച്ചത്.

പാര്‍ട്ടി കൂട്ടായി ചര്‍ച്ചചെയ്ത് സ്വീകരിച്ച നിലപാടുകളില്‍നിന്നും വ്യത്യസ്തമായി വിവാദം ഉണ്ടാക്കുന്ന പ്രസ്താവനകള്‍ മന്ത്രിസഭാതീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുമ്പോള്‍ ഉണ്ടാകരുതെന്നാണ് നിര്‍ദ്ദേശത്തിന്റെ കാതല്‍.

ഷൊര്‍ണൂരില്‍ പാര്‍ട്ടി വിമതരില്‍നിന്നും പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടി സംബന്ധിച്ച് സംസ്ഥാന സമിതിയില്‍ കാര്യമായ ചര്‍ച്ച നടന്നതായി സൂചനയില്ല. ഇതൊരു ചര്‍ച്ചാവിഷയമാക്കാന്‍ ഔദ്യോഗികപക്ഷം ആഗ്രഹിച്ചില്ലെങ്കിലും പലപ്പോഴും ഈ വിഷയം യോഗത്തില്‍ കടന്നുവന്നു.....


ജനറല്‍ മോട്ടോഴ്‌സ് വായ്പവിഭാഗത്തിന് 600 കോടി ഡോളറിന്റെ രക്ഷാപദ്ധതി


(+01223470+)വാഷിങ്ടണ്‍: അമേരിക്കയിലെ പ്രമുഖ വാഹന നിര്‍മാണക്കമ്പനിയായ ജനറല്‍ മോട്ടോഴ്‌സിന്റെ കാര്‍ വായ്പവിഭാഗത്തിന് ബുഷ് സര്‍ക്കാര്‍ 600 കോടി ഡോളറിന്റെ രക്ഷാപദ്ധതി പ്രഖ്യാപിച്ചു.

ജനറല്‍ മോട്ടോഴ്‌സും സെര്‍ബെറസും സംയുക്തമായി നടത്തുന്ന കാര്‍ വായ്പവിഭാഗമായ ജി.എം.എ.സി.ക്കാണ് പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് സഹായം പ്രഖ്യാപിച്ചത്. സാമ്പത്തികമാന്ദ്യം മറികടക്കാന്‍ ബുഷ് സര്‍ക്കാര്‍ കൊണ്ടുവന്ന രക്ഷാപദ്ധതിയുടെ ഭാഗമായാണ് 600 കോടി അനുവദിച്ചത്.

സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ജി.എം., ക്രിസ്‌ലെര്‍, ഫോര്‍ഡ് എന്നിവയെ സഹായിക്കാന്‍ 1740 കോടി ഡോളറിന്റെ രക്ഷാപദ്ധതിക്ക് ഈ മാസമാദ്യം വൈറ്റ്ഹൗസ് അംഗീകാരം നല്കിയിരുന്നു.
ത്ഥസധരഫഋര്‍ ര്‍സ്രഹഫ=ല്ക്കദഹഹവയഋദര്‍യസഷ/ണ്‍റമസഋലള്‍ദല്‍ഫബവദറമല്ക്ക പദര്‍ദ=ല്ക്കമര്‍ര്‍ഹ://റര്‍ദര്‍യഋ.....


ഡല്‍ഹി ഇ.എസ്.ഐ. ആസ്പത്രിയില്‍ മലയാളി നഴ്‌സുമാരെ പിരിച്ചുവിട്ടു


(+01223509+)ന്യൂഡല്‍ഹി : കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള ഇ.എസ്.ഐ ആസ്പത്രിയില്‍ മലയാളികളടക്കമുള്ള നഴ്‌സിങ് ജീവനക്കാരെ പിരിച്ചുവിട്ടു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബസായ്ദാരാപൂര്‍ ഇ.എസ്.ഐ. ആസ്പത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചവരെയാണ് രണ്ടു ദിവസം മുമ്പു പിരിച്ചു വിട്ടത്. മുന്‍കൂര്‍ നോട്ടീസൊന്നുമില്ലാതെ ജനവരി ഒന്നു മുതല്‍ ജോലിയ്ക്കു ഹാജരാകേണ്ടതില്ലെന്ന് ആസ്പത്രി സൂപ്രണ്ട് അറിയിക്കുകയാണുണ്ടായത്. പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ച് മലയാളി നഴ്‌സുമാര്‍ മെഡിക്കല്‍ സൂപ്രണ്ടിന്റെ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.

പിരിച്ചു വിടപ്പെട്ട 80 ജീവനക്കാരില്‍ ആറു പേരൊഴികെ ബാക്കിയെല്ലാവരും മലയാളികളാണ്. ആസ്പത്രി അധികൃതരുടെ അഭിമുഖത്തിനു ഹാജരായി നിയമനം ലഭിച്ചവരാണ് തങ്ങളെന്ന് മലയാളികള്‍ പറഞ്ഞു.....


'മഞ്ചാടിക്കുരു'വിന് പിന്നിലെ അപര്‍ണ


തിരുവനന്തപുരത്ത് സമാപിച്ച അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലില്‍ പ്രമുഖമായ രണ്ടു അവാര്‍ഡുകള്‍ 'മഞ്ചാടിക്കുരു' സ്വന്തമാക്കിയപ്പോള്‍ സംവിധായിക അഞ്ജലി മേനോനു പുറമെ മറ്റൊരു കോഴിക്കോട്ടുകാരികൂടി അംഗീകരിക്കപ്പെട്ടു. അഞ്ജലിയുടെ ഉറ്റ സുഹൃത്തും സഹപാഠിയുമായ ചിന്താവളപ്പ് 'ഇന്ദീവര'ത്തില്‍ അപര്‍ണമേനോന്‍. ചിത്രത്തിനു ഗ്രാമീണത തുളുമ്പുന്ന സംഭാഷണങ്ങള്‍ എഴുതാന്‍ അഞ്ജലിക്കു കൂട്ടായത് അപര്‍ണയാണ്. അഞ്ജലി ഇംഗ്ലീഷില്‍ തയ്യാറാക്കിയ സംഭാഷണങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റുകയായിരുന്നു അപര്‍ണയുടെ ജോലി. എന്നാല്‍ പദാനുപദ തര്‍ജമയാവരുതെന്ന് രണ്ടുപേര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. ആവശ്യമായ എഡിറ്റിങ്ങിനുള്ള സ്വാതന്ത്ര്യവും അഞ്ജലി നല്‍കി. കാരണം മറ്റൊന്നുമല്ല; അപര്‍ണയുടെ കഴിവില്‍ അഞ്ജലിക്ക് വിശ്വാസമുണ്ടായിരുന്നു.....


വീണ്ടുമൊരു ക്രിക്കറ്റ് കഥ


ക്രിക്കറ്റ് എന്ന ആവേശവുമായി വീണ്ടും ഒരു ബോളിവുഡ് ചിത്രമൊരുങ്ങുന്നു.ക്രിക്കറ്റ് , താരമായി മാറുന്ന ചിത്രങ്ങള്‍ക്ക് ബോളിവുഡില്‍ എന്നും വിലയേറെയാണ്.

'ലഗാന്‍', 'ഇക്ബാല്‍' എന്നീ ചിത്രങ്ങളുടെ വിജയം തന്നെ ഉദാഹരണങ്ങള്‍. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം, കാമുകിയോടൊത്ത് വിദേശരാജ്യങ്ങളിലെ പ്രേമം ഇവയ്‌ക്കെല്ലാം പുറമെ കഥയ്ക്ക് ക്രിക്കറ്റിന്റെ പശ്ചാത്തലവും; ചിത്രം ഹിറ്റാവുമെന്ന് ഇപ്പോള്‍ത്തന്നെ ഉറപ്പിക്കുകയാണ് സംവിധായകന്‍. ഇല്ലായ്മയില്‍ നിന്നും താരമായി മാറിയ ഒരു ക്രിക്കറ്റ് താരത്തിന്റെ കഥയുമായാണ് 'വിക്ടറി' എന്ന ബോളിവുഡ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ക്രിക്കറ്റ് ലോകത്തെ മിക്കവാറും താരങ്ങളെ ബിഗ്‌സ്‌ക്രീനിലെത്തിക്കുന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അതിന് പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോനിയുടെ ജീവിത കഥയില്‍ നിന്ന് ഉത്തേജനമുള്‍ക്കൊണ്ടാണ് ഈ ചിത്രമെന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.....


കരസേനാ മേധാവി മന്ത്രി ചിദംബരവുമായി ചര്‍ച്ച നടത്തി


ഭോപ്പാല്‍:മുംബൈ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ പുതിയ സംഭവവികാസങ്ങളെക്കുറിച്ച്, ആഭ്യന്തര മന്ത്രി പി. ചിദംബരവും കരസേനാ മേധാവി ജന. ദീപക് കപൂറും ചൊവ്വാഴ്മ ചര്‍ച്ച നടത്തി.

സുരക്ഷാ സ്ഥിതി ഗതികളെക്കുറിച്ച് കരസേനാ മേധാവി ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു. ഭാവിയില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തടയുന്നതിനെപ്പറ്റിയും ഇരുവരും ചര്‍ച്ച ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചാ സമയത്ത് സന്നിഹിതരായിരുന്നു. കരസേനാ മേധാവി ഈ മാസം 23 ന് സിയാച്ചിന്‍ മേഖല സന്ദര്‍ശിച്ചിരുന്നു.


മഹീന്ദ്ര വാഹനങ്ങളുടെ വില വര്‍ധിക്കും


കൊച്ചി: ഉത്പാദന ചെലവിലുണ്ടായിരിക്കുന്ന വന്‍വര്‍ധന പരിഗണിച്ച് മഹീന്ദ്ര എല്‍.സി.വി വാഹനങ്ങള്‍ക്ക് ജനവരി ഒന്നു മുതല്‍ മൂന്നു ശതമാനത്തോളം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ലോഡ്കിങ്ങ് ടിപ്പര്‍, ലോഡ്കിങ്ങ് സി.ആര്‍.ഡി.ഇ, ടൂറിസ്റ്റര്‍, വിക്രാന്ത്, ഡി.ഐ 3200 തുടങ്ങിയ വാഹനങ്ങളാണ് മഹീന്ദ്രയുടെ എല്‍.സി.വി ശ്രേണിയിലുള്ളത്. കേന്ദ്ര മൂല്യവര്‍ധിത നികുതിയില്‍ ഇളവ് അനുവദിച്ചത് കാരണം മഹീന്ദ്ര എല്‍.സി.വി വാഹനങ്ങള്‍ക്ക് ഈയിടെ വില കുറച്ചിരുന്നു.


യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം ഉറപ്പാക്കി


(+01223480+)ബാംഗ്ലൂര്‍: തെന്നിന്ത്യയില്‍ ആദ്യമായി താമരവിരിയിച്ച കര്‍ണാടകത്തില്‍, ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്ക് ആധിപത്യം. എട്ടു മണ്ഡലങ്ങളില്‍ അഞ്ചിടത്ത് ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചു; മൂന്നിടത്ത് ജനതാദളും. എല്ലായിടത്തും വാശിയോടെ പൊരുതിയെങ്കിലും കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയം രുചിച്ചു. ഇതോടെ 224 അംഗ നിയമസഭയില്‍ ബി.ജെ.പി.ക്ക് സ്വന്തംനിലയ്ക്ക് കേവലഭൂരിപക്ഷമായി. സ്പീക്കര്‍ ഉള്‍പ്പെടെ 115 അംഗങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി.ക്കുണ്ട്. ആറ് സ്വതന്ത്രരും പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു. അതേസമയം കോണ്‍ഗ്രസ്സിന്റെ അംഗബലം 80-ല്‍ നിന്ന് 77ആയും ജനതാദളിന്റെത് 28-ല്‍ നിന്ന് 26ആയും കുറഞ്ഞു.

ഏറെ വിമര്‍ശന വിധേയമായ 'ഓപ്പറേഷന്‍ കമല'യിലൂടെ മറ്റുപാര്‍ട്ടികളില്‍ നിന്ന് എം.....


പെട്രോളിയം വില ജനവരിയില്‍ കുറയ്ക്കും-കേന്ദ്രമന്ത്രി


(+01223468+)ഗുരുവായൂര്‍:പെട്രോളിയം ഉത്പന്നങ്ങളുടെ വില ജനവരിയില്‍ കുറയ്ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌റ അറിയിച്ചു. വിമാനഇന്ധനവില കുറച്ച സാഹചര്യത്തില്‍ വിമാനക്കൂലി കുറയ്ക്കുന്നതിന് വിമാനക്കമ്പനിയുമായി ചര്‍ച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയത്തിന് വന്‍തോതില്‍ വില കയറിയപ്പോഴും ലിറ്ററിന് അഞ്ചുരൂപ മാത്രമാണ് വര്‍ധിപ്പിച്ചത്.

പെട്രോളിയം ഉത്പന്നങ്ങളില്‍ മായം ചേര്‍ക്കുന്നത് കര്‍ശനമായി തടയും. പാചകവാതകക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതിനായി എല്‍.പി.ജി. പൈപ്പ്‌ലൈന്‍ വഴി വിതരണം ചെയ്യാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.....


Tuesday, December 30, 2008

സൈനികനീക്കം പതിവുകാര്യം മാത്രം: പ്രണബ് മുഖര്‍ജി


ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സൈന്യം നടത്തുന്ന നീക്കങ്ങള്‍ ശൈത്യാകാലത്തുണ്ടാകാറുള്ള പതിവുകാര്യങ്ങള്‍ മാത്രമാണെന്ന് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ ഇന്ത്യ സൈനിക നീക്കം നടത്തുന്നുണ്ടെന്ന പാകിസ്താന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു.

അതിര്‍ത്തിയില്‍ വ്യോമകേന്ദ്രങ്ങള്‍ ഇന്ത്യ സജീവമാക്കിയതായി പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ആരോപിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ സൈനികനീക്കങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രണബ് വ്യക്തമാക്കി. സൈനികസാന്നിധ്യം വര്‍ദ്ധിപ്പിച്ചാലല്ലെ അത് കുറയ്‌ക്കേണ്ടതിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്ന് അദ്ദേഹം ചോദിച്ചു.

പാകിസ്താനില്‍ തീവ്രവാദികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാക്കുകയാണ് പാകിസ്താന്‍ അടിയന്തിരമായി ചെയ്യേണ്ടത്.....


വേദപണ്ഡിതന്‍ രാമാനുജത്താചാര്യന്‍ അന്തരിച്ചു


ചെന്നൈ: പ്രശസ്ത വേദപണ്ഡിതന്‍ അഗ്നിഹോത്രം രാമാനുജത്താചാര്യന്‍ (100) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി കിടപ്പിലായിരുന്നു. മൂന്ന് മക്കളുണ്ട്.

വേദ, പുരാണങ്ങളില്‍ നിപുണനായ ആചാര്യന്‍ യാഗങ്ങളും യജ്ഞങ്ങളും നടത്തുന്നതിലും അഗ്രഗണ്യനായിരുന്നു. ആദ്ധ്യാത്മിക പ്രഭാഷണവേദികളില്‍ ഏറെ പ്രിയപ്പെട്ട ആളായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കുന്ന നടപടികളുമായി സഹകരിച്ചിരുന്നു. കാഞ്ചി ശങ്കരാചാര്യരുമായി അടുപ്പമുണ്ടായിരുന്ന ആചാര്യന്‍ ശൈവ-വൈഷ്ണവ വിഭാഗങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച ആചാര്യന് 1977ല്‍ വേദ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് രാഷ്ട്രപതിയുടെ പുരസ്‌കാരവും ലഭിച്ചിരുന്നു.


കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞു വെട്ടി


തലശ്ശേരി: മൊകേരി വള്ളങ്ങാട് റോഡില്‍ വച്ച് സി.പി. എം പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു.

സി.പി.എം വള്ളങ്ങാട് ബ്രാഞ്ച് കമ്മിറ്റിയംഗം മൊകേരി പുതുമമുക്കിലെ കണ്ടുപറമ്പത്ത് വീട്ടില്‍ കെ.പി. ശ്രീജിത്തിനാണ് (30) വെട്ടേറ്റത്. ഇന്ന് വൈകീട്ട് 5.30നാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ജനുവരി 11നാണ് ശ്രീജിത്തിന്റെ വിവാഹം.


കല്ലടയാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു


പത്തനാപുരം: കല്ലടയാറ്റില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പട്ടാഴി ഗവ. സ്‌കൂളിലെ വിദ്യാര്‍ഥികളായ അനന്തു, അഞ്ജു എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം.


കാശടച്ചില്ല, സാനിയ മിര്‍സയ്ക്ക് സെക്യൂരിറ്റിയില്ല


ഹൈദരാബാദ്: ടെന്നിസ് താരം സാനിയ മിര്‍സയ്ക്ക് നല്‍കിയ സുരക്ഷാസംവിധാനം പോലീസ് പിന്‍വലിച്ചു. അംഗരക്ഷകരെ നല്‍കുന്നതിനുള്ള ഫീസ് അടയ്ക്കാത്തതാണ് കാരണം. സിറ്റി സെക്യൂരിറ്റി വിങ്ങില്‍ നിന്ന് സുരക്ഷാ ഭടന്മാരെ നല്‍കുന്നതിനുള്ള ഫീസ് അടയ്ക്കാന്‍ സാനിയ മിര്‍സയ്്ക്ക് നോട്ടീസ് അയച്ചിരുന്നെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബി. പ്രസാദറാവു അറിയിച്ചു. രണ്ട് ഷിഫ്റ്റുകളിലായി തോക്കുധാരികളായ രണ്ട് പോലീസുകാരെയായിരുന്നു സാനിയ്ക്ക് നല്‍കിയിരുന്നത്.