Tuesday, September 30, 2008

ഇന്ത്യന്‍ വിപണി ഇപ്പോഴും ശക്തമെന്ന് ചിദംബരം


ന്യൂഡെല്‍ഹി: ആഗോളതലത്തില്‍ തുടരുന്ന സാമ്പത്തികമാന്ദ്യത്തെ ഭയക്കേണ്ട കാര്യമില്ലെന്നും ഇന്ത്യന്‍ വിപണി ആകര്‍ഷകവും സുശക്തവുമാണെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു.

ആഗോള ഓഹരി വിപണി തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ആവശ്യമെങ്കില്‍ പ്രതിസന്ധി ബാധിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ നിലവിലുള്ള സാഹചര്യത്തെ വേണ്ടരീതിയില്‍ നിരീക്ഷിക്കുന്നുണ്ടെന്നും ചിദംബരം പറഞ്ഞു.


പി കെ ബിജു എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റ്


കൊല്‍ക്കത്ത: കേരളത്തില്‍ നിന്നുള്ള പി കെ ബിജു എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളില്‍ നിന്നുള്ള റിഥുബ്രത ബാനര്‍ജിയാണ് പുതിയ സെക്രട്ടറി.

കൊല്‍ക്കത്തയില്‍ നടന്ന എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് 12 പേര്‍ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

എന്‍ എം ഷംസീര്‍, വി ശിവദാസന്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും സിന്ധുജോയ്, പി ബിജു എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.


ശബരിനാഥ് വീണ്ടും റിമാന്‍ഡില്‍


തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശബരീനാഥിനെ 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. പ്രതികളെ വീണ്ടും റിമാന്‍ഡ് ചെയ്യണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കോടതി പരിഗണിച്ചാണിത്.

കേസിലെ അഞ്ചാം പ്രതി ഹേമലതയുടെ റിമാന്‍ഡ് കാലാവധിയും നീട്ടിയിട്ടുണ്ട്. ടോട്ടല്‍ ഫോര്‍ യു കോര്‍ഡിനേറ്ററായിരുന്ന ആറാം പ്രതി ബിന്ദു സുരേഷിന്റെ ജാമ്യാപേക്ഷ സി ജെ എം കോടതി തള്ളി.

അതേസമയം ഇനിയും പിടികൂടാനുള്ള കേസിലെ മൂന്നാംപ്രതി ചന്ദ്രമതിയെക്കുറിച്ചുള്ള അന്വേഷണം പോലീസ് ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.


കന്ധമാലില്‍ സേ്ഫാടനപരമ്പര; ആളപായമില്ല


ഭുവനേശ്വര്‍: ഒറീസ്സയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന കന്ധമാല്‍ ജില്ലയിലെ അഭയാര്‍ഥിക്യാമ്പുകളിലുണ്ടായ സേ്ഫാടന പരമ്പരകള്‍ കടുത്ത പരിഭ്രാന്തി പരത്തി. ആളപായമുണ്ടായതായോ ആര്‍ക്കെങ്കിലും പരിക്കു പറ്റിയതായോ റിപ്പോര്‍ട്ടുകളില്ല.

ശക്തി കുറഞ്ഞ നാടന്‍ബോംബുകളാണ് പൊട്ടിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. നുവാഗാവ്, മഹാസിംഘി ഗ്രാമങ്ങളിലെയും ബലിഗുഡ പട്ടണത്തിലെയും ക്യാമ്പുകളിലാണ് ഞായറാഴ്ച രാത്രി ഏഴിനും ഒമ്പതിനുമിടയില്‍ സേ്ഫാടനമുണ്ടായത്. ക്യാമ്പിലെ അന്തേവാസികള്‍ സേ്ഫാടനമുണ്ടായതോടെ പ്രാണഭീതിയില്‍ പരക്കം പാഞ്ഞു. വന്‍സുരക്ഷാ ക്രമീകരണമുള്ള അഭയാര്‍ഥിക്യാമ്പുകളില്‍ സേ്ഫാടനം നടന്നത് കടുത്ത ആശങ്ക പടര്‍ത്തിയിട്ടുണ്ട്.

വ്യത്യസ്ത ക്യാമ്പുകളില്‍ തുടര്‍ച്ചയായി സേ്ഫാടനങ്ങള്‍ നടന്നത് അത് ആസൂത്രണം ചെയ്തതാണെന്നതിന്റെ തെളിവാണെന്ന് അധികൃതര്‍ പറഞ്ഞു.....


രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ മാവോവാദി ആക്രമണം; നാലു ജവാന്‍മാര്‍ മരിച്ചു


ജഗദല്‍പുര്‍ (ഛത്തീസ്ഗഢ്): രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സന്ദര്‍ശനം നടക്കുന്നതിനിടയില്‍ ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയില്‍ മാവോവാദികള്‍ ആസൂത്രണം ചെയ്ത കുഴിബോംബ് സേ്ഫാടനത്തില്‍ ജീപ്പ് തകര്‍ന്ന് നാല് സി.ആര്‍.പി.എഫ്.സൈനികര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ഡെപ്യൂട്ടി കമാന്‍ഡന്റാണ്. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

രാഷ്ട്രപതി ബസ്തറിലെ ചിത്രകൂട് വെള്ളച്ചാട്ടം കണ്ടുകൊണ്ടുനില്‍ക്കുമ്പോഴാണ് ഇവിടെനിന്ന് 18 കി.മീ. ദൂരെ മാവോവാദികള്‍ പാകിയ കുഴിബോംബില്‍ തട്ടി ജീപ്പ് തകര്‍ന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്.

ചിത്രകൂട്-ബസ്‌റുര്‍ റോഡില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.....


സര്‍ക്രീക്ക് തര്‍ക്കത്തിനു പരിഹാരം


ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്കും പാകിസ്താനുമിടയിലുള്ള സര്‍ക്രീക്ക് സമുദ്രാതിര്‍ത്തി സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരമായതായി മുന്‍ പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മെഹമൂദ് കസൂരി പറഞ്ഞു.

മേഖലയില്‍ സംയുക്തമായി സര്‍വേ നടത്തി പൊതു ഭൂപടം തയ്യാറാക്കിയതായും ഒരു വിഷയവും ഇനി പരിഹരിക്കാന്‍ അവശേഷിക്കുന്നില്ലെന്നും വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തില്‍ കസൂരി പറഞ്ഞു.

സര്‍ക്രീക്ക്, സിയാച്ചിന്‍ ഉള്‍പ്പെടെയുള്ള തര്‍ക്ക വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്തു പരിഹരിക്കുമെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ദേശീയ അസംബ്ലിയില്‍ പ്രഖ്യാപിച്ചിരുന്നു. സിയാച്ചിന്‍ മേഖലയിലെ സൈനിക സാന്നിധ്യം സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ 70-80 ശതമാനം പരിഹരിച്ചതായും കസൂരി പറഞ്ഞു.....


6,70,000 കോടിയുടെ വ്യാപാരത്തിന് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ധാരണ


ഇന്ത്യ-ഫ്രാന്‍സ് ആണവക്കരാര്‍ ഇന്ന്

(+01216727+)മാഴ്‌സ: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 10,000 കോടി യൂറോ (6,70,000 കോടി രൂപ) യുടേതായി വര്‍ധിപ്പിക്കാനുള്ള വ്യാപാര-നിക്ഷേപ കരാര്‍ സംബന്ധിച്ച് ഇരുപക്ഷവും ധാരണയിലെത്തി. 2009-ഓടെ വിശാലമായ വ്യാപാര നിക്ഷേപ കരാറും നിലവില്‍ വരും.

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഒമ്പതാമത് ഉച്ചകോടിയിലാണ് തന്ത്രപരമായ പങ്കാളിത്തത്തിലധിഷുിതമായ വാണിജ്യ-നിക്ഷേപ കരാറിന് ധാരണയായത്. ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് മാനുവല്‍ ബറോസ എന്നിവര്‍ ഏകദിന ഉച്ചകോടിക്കൊടുവില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ലോകത്തെ ഏറ്റവും വലിയ രണ്ട് വ്യാപാര പങ്കാളികള്‍ തമ്മിലുള്ള വ്യാപാര-നിക്ഷേപ കരാര്‍ 2009-ഓടെ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചത്.....


സാറാ പേലിനോടു 'ശൃംഗരിച്ച' സര്‍ദാരിക്കെതിരെ ഫത്‌വ


ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും യു.എസ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സാറാ പേലിനും കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചക്കിടെ സര്‍ദാരിയുടെ പെരുമാറ്റം അനിസ്‌ലാമികമായിരുന്നുവെന്നാരോപിച്ച് ഒരു പാക് പുരോഹിതന്‍ സര്‍ദാരിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ഇസ്‌ലാമാബാദിലുള്ള ലാല്‍ മസ്ജിദിലെ പുരോഹിതനായ മൗലാന അബ്ദുല്‍ ഖഫാര്‍ ആണ് ഫത്‌വ ഇറക്കിയത്.

സര്‍ദാരിയുടെ സംസാരവും ചേഷ്ടകളും ഒരു മുസ്‌ലിം രാജ്യത്തിന്റെ ഭരണാധികാരിക്ക് യോജിച്ചതല്ലെന്നും ഈ പ്രവൃത്തിവഴി അദ്ദേഹം രാഷ്ട്രത്തെയാകെ അപമാനിച്ചു എന്നും അബ്ദുല്‍ ഖഫാര്‍ പറഞ്ഞു. ഇസ്‌ലാം മതവിശ്വാസിയല്ലാത്ത, മുട്ടോളമെത്തുന്ന വസ്ത്രം മാത്രം ധരിച്ച ഒരു സ്ത്രീക്ക് ഹസ്തദാനം ചെയ്യുന്നത് ഇസ്‌ലാം വിരുദ്ധമാണ്.....


റബ്ബറിന് 600 രൂപ കുറഞ്ഞു


മട്ടാഞ്ചേരി: റബ്ബര്‍ വ്യാപാരി വില തകര്‍ന്നു. ആര്‍.എസ്.എസ്. 4ന് 600 രൂപയും 5ന് 450 രൂപയും തരംതിരിക്കാത്ത തെക്കന് 700 രൂപയും മലബാറിന് 800 രൂപയും ഒട്ടുപാലിന് 500 രൂപയും 60 ശതമാനം ലാറ്റക്‌സിന് 1000 രൂപയും കുറഞ്ഞു. എന്‍എംസിഇ തയ്യാറിന് 200 രൂപ കുറഞ്ഞു.
സ്വര്‍ണം തയ്യാറിന് 80 രൂപ കൂടി പവന് 9520 രൂപയായി. എംസിഎക്‌സ് ഒക്‌ടോബര്‍ അവധിക്ക് 73 രൂപ കൂടി. ഡിസംബര്‍ അവധിക്ക് 3 രൂപ കുറഞ്ഞു. ഫിബ്രവരി അവധിക്ക് 155 രൂപ കൂടി. അന്താരാഷ്ട്ര വിപണിയില്‍ ന്യൂയോര്‍ക്കില്‍ ഔണ്‍സിന് 878.40 ഡോളറില്‍ നിന്ന് 883 ഡോളറായി ഉയര്‍ന്നു. ക്രൂഡ്ഓയില്‍ വില കുറഞ്ഞു. ബാരലിന് 106.96 ഡോളറില്‍ നിന്ന് 103 ഡോളറായി കുറഞ്ഞു.....


ഏറ്റവുമധികം നഷ്ടം ബാങ്കിങ് ഓഹരികള്‍ക്ക്‌


കൊച്ചി: ഓഹരിവിപണിയില്‍ തിങ്കളാഴ്ചയുണ്ടായ ഇടിവില്‍ ഏറ്റവുമധികം നഷ്ടം ബാങ്കിങ് ഓഹരികള്‍ക്ക്. സെന്‍സെക്‌സ് 3.87 ശതമാനം ഇടിഞ്ഞ് 12,595.75ലെത്തിയപ്പോള്‍ ബിഎസ്ഇ ബാങ്കെക്‌സ് സൂചിക 6.02 ശതമാനത്തിന്റെ നഷ്ടവുമായി 6,175.10ല്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്കിന്റെ ഓഹരിവില 12 ശതമാനം താഴ്ന്നു.

ഗൃഹോപകരണം (5.68 ശതമാനം), ഐടി (5.47), റിയല്‍ എസ്റ്റേറ്റ് (5.26), ഊര്‍ജം (5.22), ടെക്‌നോളജി (5.13), മൂലധനസാമഗ്രി (4.86), ലോഹം (3.77), ആരോഗ്യരക്ഷ (3.06) എന്നീ മേഖലകള്‍ക്കും കാര്യമായ നഷ്ടമുണ്ടായി. വാഹനം, പൊതുമേഖല, എണ്ണ പ്രകൃതിവാതകം, എഫ്എംസിജി എന്നിവയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ബിഎസ്എഫ് മിഡ്ക്യാപ് 4.....


കല്യാണ്‍ സില്‍ക്‌സ് 100 ഇയേഴ്‌സ് ഹംഗാമ നറുക്കെടുപ്പ്‌


തൃശ്ശൂര്‍: കല്യാണ്‍ സില്‍ക്‌സ് 100 ഇയേഴ്‌സ് ഹംഗാമയുടെ, ഏഴാമത്തെ ആഴ്ചയിലെ നറുക്കെടുപ്പ് തൃശ്ശൂര്‍ പാലസ് റോഡിലെ കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ തൃശ്ശൂര്‍ റേഞ്ച് ഐജി പി. വിജയാനന്ദ് നിര്‍വഹിച്ചു. ഒന്നാം സമ്മാനമായ മാരുതി കാര്‍ സരസ്വതി രാജന് (പൂര്‍വ്വന്‍ചിറ, തൃശ്ശൂര്‍) ആണ് ലഭിച്ചത്. കൂപ്പണ്‍ നമ്പര്‍ 262177. രണ്ടാംസമ്മാനമായ ടി.വി.എസ്. സ്‌പോര്‍ട് സ്റ്റാര്‍ ബൈക്കുകള്‍ സനീഷ് ദേവന്‍ (മാവേലിക്കര), ജോഷ്വാ വിനീഷ് (കൂര്‍ക്കഞ്ചേരി), ഗിരിജ (തൃശ്ശൂര്‍) എന്നിവര്‍ക്ക് ലഭിച്ചു. മൂന്നാം സമ്മാനമായ ഏഴ് വീഡിയോകോണ്‍ ടിവികള്‍, നാലാം സമ്മാനമായ 21 സ്വര്‍ണ്ണനായണങ്ങള്‍, അഞ്ചാം സമ്മാനമായ 70 പട്ട് സാരികള്‍ എന്നിവയ്ക്കും വിജയികളെ തിരഞ്ഞെടുത്തു.

കല്യാണ്‍ സില്‍ക്‌സ് എംഡി ടി.....


സ്മാര്‍ട്ട് സിറ്റി: വരും ദിവസങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍


കൊച്ചി: കൊച്ചിയിലെ നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് വരും ദിവസങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാവുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഡയറക്ടറുമായ ഫരീദ് അബ്ദുള്‍ റഹ്മാന്‍ വെളിപ്പെടുത്തി.
ഒക്ടോബര്‍ 13ന് കൊച്ചിയില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടുന്നുണ്ട്. ഇതിനു മുമ്പ് തന്നെ പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും.
മുന്‍ നിശ്ചയിച്ച പ്രകാരം ഒക്ടോബറില്‍ നിര്‍മാണം തുടങ്ങാന്‍ പറ്റില്ലല്ലോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. 'പദ്ധതിയെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്. സന്തോഷകരമായ വാര്‍ത്തകള്‍ ഉടന്‍ ഉണ്ടാവും' എന്നായിരുന്നു ഫരീദ് അബ്ദുള്‍ റഹ്മാന്റെ പ്രതികരണം.....


'സൂര്യചിത്രം' മന്ദിരയുടെ മോഹം


സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ കൊതിയുണ്ടെന്ന് മന്ദിരാബേദി. ബോളിവുഡ് നടിയെന്നതിലുപരി, ടെലിവിഷന്‍ചാനലുകളില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട പരിപാടികളിലൂടെയാണ് മന്ദിര തിളങ്ങിയത്. എങ്കിലും സിനിമാമോഹങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നാണ് ഈയിടെ ചെന്നൈയിലെത്തിയപ്പോള്‍ മന്ദിര വ്യക്തമാക്കിയത്. സൂര്യയുടെ കുറച്ചുപഴയൊരു സിനിമ കണ്ടാണ് മന്ദിര ആവേശഭരിതയായത്. കാക്ക് കാക്കിലെ പോലീസ് വേഷം തന്നെ ഏറെ ആകര്‍ഷിച്ചെന്ന് മന്ദിര പറഞ്ഞു.

തമിഴില്‍ അഭിനയിക്കുന്നത് മന്ദിരയ്ക്ക് പുതിയ കാര്യമല്ല. ചിമ്പു-ജ്യോതിക ചിത്രമായ മന്മഥനില്‍ ചെറിയൊരു വേഷത്തില്‍ മന്ദിര നേരത്തെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.അതു കഴിഞ്ഞ് നാലുവര്‍ഷമായിട്ടും തമിഴില്‍ മറ്റുസിനിമകളിലൊന്നും കാണാതിരുന്നതെന്തെന്ന ചോദ്യത്തിന് സൂക്ഷ്മതയോടെയാണ് മന്ദിരയുടെ മറുപടി.....


എല്ലാം നമുക്കു മറക്കാം, പൊന്നുമക്കളെയോര്‍ത്ത്‌


നടന്നതൊക്കെ മറക്കാം, പൊറുക്കാം... നമ്മുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി എന്നു ഗദ്ഗദത്തോടെ പറഞ്ഞു പുണരുന്ന നായികാനായകന്മാരെ പല കുടുംബചിത്രങ്ങളുടെയും അന്ത്യരംഗങ്ങളില്‍ കാണാം. കലഹങ്ങള്‍ കലങ്ങിത്തെളിയുമ്പോള്‍ ശുഭപര്യവസായിയായിത്തീരുന്ന സിനിമപോലെയാണ് ഇപ്പോള്‍ ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെയും കെവിന്‍ ഫെഡര്‍ലൈനിന്റെയും ദാമ്പത്യമെന്നു തോന്നിയാല്‍ തെറ്റില്ല. കാരണം, വേര്‍പിരിഞ്ഞ താരങ്ങള്‍ ഇപ്പോള്‍ വീണ്ടും ഒത്തുചേരുന്നതിനുള്ള ഒരുക്കത്തിലാണെന്നാണു വാര്‍ത്തകള്‍.

തങ്ങളുടെ മക്കളുടെ ജീവിതമോര്‍ത്ത്, തകര്‍ന്നുപോയ ബന്ധം വിളക്കിച്ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ട്‌നിയും കെവിനും. അതിനെക്കുറിച്ചുള്ള ഗൗരവം നിറഞ്ഞ ആലോചനകളിലാണ് താരങ്ങള്‍.

''ബ്രിട്ട്‌നി അതിന്റെ അമ്പരപ്പിലാണ് ഇപ്പോള്‍.....


പുത്തനാല്‍ക്കല്‍ നവരാത്രി സംഗീതോത്സവം ഇന്നുമുതല്‍


ചെര്‍പ്പുളശ്ശേരി: പത്തുദിവസത്തെ നവരാത്രി സംഗീതോത്സവത്തിന് പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ നവരാത്രിമണ്ഡപത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം തിരിതെളിയും. 5 മണിക്ക് എം.ടി. വാസുദേവന്‍നായര്‍ ഉദ്ഘാടനം ചെയ്യും. സംഗീതോത്സവ സമിതി പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

6.45 ന് മധുരൈ ടി.എന്‍. ശേഷഗോപാലന്റെ കച്ചേരി. ചെന്നൈ എം. ചന്ദ്രശേഖരന്‍ (വയലിന്‍), ചെന്നൈ കെ.വി. പ്രസാദ് (മൃദംഗം), ഉഡുപ്പി ശ്രീധര്‍ (ഘടം) എന്നിവര്‍ പശ്ചാത്തലമൊരുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശാലാക്ഷിനിത്യാനന്ദന്‍, മല്ലാഡി സഹോദരര്‍, രവികിരണ്‍, വി.ആര്‍. ദിലീപ്കുമാര്‍, എം.എസ്. ഷീല, വിജയ്ശിവ, സുകന്യ, രാംഗോപാല്‍, ശരത്, വെള്ളിനേഴി സുബ്രഹ്മണ്യം എന്നിവര്‍ കച്ചേരികള്‍ അവതരിപ്പിക്കും.....


നഷ്ടവര്‍ണങ്ങള്‍ക്ക് ധന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്‌


ചെന്നൈ: ടാറ്റാ ധന്‍ ഫൗണ്ടേഷന്‍ മധുരയില്‍ സംഘടിപ്പിച്ച ഹ്രസ്വചലച്ചിത്രമേളയില്‍ പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്ത 'നഷ്ടവര്‍ണങ്ങള്‍' അവാര്‍ഡ് നേടി.

സംസ്‌കാരവും പൈതൃകവും എന്ന വിഭാഗത്തിലാണ് പുരസ്‌കാരം. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മാതൃഭൂമി ചെന്നൈ ഓഫീസിലെ സ്റ്റാഫ് റിപ്പോര്‍ട്ടറാണ് പ്രശാന്ത്.

20 ചിത്രങ്ങളാണ് മത്സരത്തില്‍ പരിഗണിച്ചത്. മധുര കാമരാജ് സര്‍വകലാശാല പ്രൊഫ. വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ 22 അംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. മധുര ചേംബര്‍ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ചടങ്ങില്‍ നബാര്‍ഡ് മാനേജിങ് ഡയറക്ടര്‍ കെ.ജി. കര്‍മാകര്‍ അവാര്‍ഡ് വിതരണം ചെയ്യും.

ഹിജഡകളുടെ ജീവിതമാണ് 25 മിനിറ്റ് ദൈര്‍ഘ്യമുള്ള നഷ്ടവര്‍ണങ്ങളുടെ പ്രമേയം.....


സുരേഷ്‌ഗോപിയുടെ 'ബുള്ളറ്റ്' പെരുന്നാളിന്‌


കൊച്ചി: സംഗീതരംഗത്തെ ക്രിമിനലുകളെത്തേടി സുരേഷ്‌ഗോപിയുടെ 'ബുള്ളറ്റ്' പെരുന്നാളിന് തിയേറ്ററുകളിലെത്തും. റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് നഗരത്തിലെത്തിയ വിധികര്‍ത്താക്കളില്‍ ഒരാളുടെ കൊലപാതകത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് നിസ്സാര്‍ സംവിധാനം ചെയ്യുന്ന 'ബുള്ളറ്റി'ന്റെ ഇതിവൃത്തം. സുരേഷ്‌ഗോപിക്കു പുറമെ കലാഭവന്‍ മണി, പവിത്ര, ഉദയതാര, രാജന്‍ പി.ദേവ്, പൊന്നമ്മ ബാബു, കൊച്ചിന്‍ ഹനീഫ, ഉഷ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. മലയില്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നസ്സിം വെള്ളിലയാണ് ചിത്രം കഥയും തിരക്കഥയും എഴുതി നിര്‍മിച്ചത്. ആദര്‍ശ് റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.


Monday, September 29, 2008

കേരളത്തില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച


കോഴിക്കോട്: ശൗവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ കേരളത്തില്‍ ബുധനാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാരും മുസ്‌ലീം സംഘടനകളും അറിയിച്ചു.

കോഴിക്കോട് വലിയഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖവിയാണ് ഉത്തരകേരളത്തില്‍ പെരുനാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് അറിയിച്ചത്. തിരുവനന്തപുരം പാളയം പള്ളിയില്‍ ചേര്‍ന്ന ഖാസിമാരുടെ യോഗം തെക്കന്‍ കേരളത്തിലെ പെരുനാള്‍ ബുധനാഴ്ച ആണെന്ന് അറിയിച്ചു.


നെല്ലിന്റെ സംഭരണവില 11 രൂപയാക്കും


തിരുവനന്തപുരം: നെല്ലിന്റെ സംഭരണവില 11 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ധനകാര്യവകുപ്പ് ഇതിനാവശ്യമായ തുക നല്‍കും. പത്തു രൂപ ആയിരുന്നു നേരത്തെ സംഭരണ വില.

റെയില്‍വെ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ പാലക്കാട്ടെ പുതുശ്ശേരി വില്ലേജില്‍ 400 ഏക്കര്‍ സ്ഥലം ഫാസ്റ്റ്ട്രാക്ക് വ്യവസ്ഥയില്‍ ഏറ്റെടുക്കുമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി ജീവനക്കാരെ ഉടന്‍ നിയമിക്കും.

കേണല്‍ ജി.വി രാജയുടെ ജന്മദിനമായ ഒക്‌ടോബര്‍ 13 എല്ലാ വര്‍ഷവും സ്‌പോര്‍ട്‌സ് ദിനമായി ആചരിയ്ക്കും.

ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന്റെ നോഡല്‍ ഓഫീസറുടെ അധിക ചുമതല റവന്യൂ കമ്മീഷണറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ മീരാ ഗംഗാധരന് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.....


കോണ്‍ഗ്രസ് സമീപനം ബി ജെ പിയെ അധികാരത്തിലെത്തിക്കും: കാരാട്ട്‌


(+01216673+)ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് ഈ നിലയില്‍ തുടര്‍ന്നാല്‍ കേന്ദ്രത്തില്‍ അടുത്ത തവണ ബി ജെ പി അധികാരത്തില്‍ വരുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എയും ഇന്ത്യയുടെ രക്ഷയ്ക്കല്ല പ്രവര്‍ത്തിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.

അമേരിക്കയുമായി ആണവ കരാറില്‍ ഒപ്പുവെക്കുന്ന മന്‍മോഹന്‍സിങ് അത് പുനഃപരിശോധിക്കാന്‍ തയ്യാറാകണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. ഡെല്‍ഹിയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക യായിരുന്നു അദ്ദേഹം.


മലപ്പുറത്ത് നാളെ സ്‌കൂളുകള്‍ക്ക് അവധി


മലപ്പുറം: പെരുന്നാള്‍ പ്രമാണിച്ച് നാളെ മലപ്പുറം ജില്ലയിലെ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കേരള സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും.


ജര്‍മനിയിലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് തിരിച്ചടി


മ്യൂണിക്: ജര്‍മനിയിലെ ബവേറിയ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് വന്‍ തിരിച്ചടി. കഴിഞ്ഞ 46 വര്‍ഷം മഹാഭൂരിപക്ഷത്തോടെ സംസ്ഥാനത്തു ഭരണം നടത്തിയിരുന്ന ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ (സി.എസ്.യു) പാര്‍ട്ടിയ്ക്ക് ഇന്നലെ നടന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു.

കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാന മുഖ്യമന്ത്രിയായ ഗുന്‍ന്തര്‍ ബെക്ക്‌സ്റ്റെന്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തില്‍ കാലിടറാതെ ഒരു കൂട്ടുകക്ഷി ഭരണത്തിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

ആകെയുള്ള 187 അംഗങ്ങളുള്ള അസംബ്ലിയില്‍ 92 സീറ്റിലാണ് ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ (സി.എസ്.യു.) ജയിച്ചത്. ഭരിക്കാനുള്ള ഭൂരിപക്ഷം 94 വേണമെന്നിരിക്കേ ഒരു കുട്ടുകക്ഷി സര്‍ക്കാരാണ് ഭരണം കൈയ്യാളുന്നതെന്ന് ഉറപ്പായിക്കഴിഞ്ഞു.....


നേപ്പാളി സ്ത്രീകള്‍ക്ക് ഗള്‍ഫില്‍ വീട്ടു ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്ക്‌


ദുബായ്: ഗള്‍ഫിലും മലേഷ്യയിലും വീട്ടു ജോലിക്കായി പോകുന്നതില്‍ നിന്ന് നേപ്പാളി സ്ത്രീകളെ നേപ്പാള്‍ സര്‍ക്കാര്‍ വിലക്കി.

ഗള്‍ഫ് രാജ്യങ്ങളിലും മലേഷ്യയിലും നേപ്പാളി സ്ത്രീകള്‍ക്ക് നേരെ ചൂഷണം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ഈ നടപടി. നേപ്പാളി സ്ത്രീകളെ വീട്ടു ജോലിക്കായി റിക്രൂട്ട് ചെയ്യരുതെന്ന് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റസ്‌റ്റോറന്റ് വെയിറ്റേഴ്‌സ്, ക്ലീനേഴ്‌സ്, സെയില്‍സ് വുമണ്‍, സെക്യൂരിറ്റി ജോലി എന്നിങ്ങനെയുള്ള ജോലിക്ക് വിലക്കില്ല. ജി.സി.സി രാജ്യങ്ങളിലും മലേഷ്യയിലും മാത്രമാണ് വിലക്ക് ബാധകം.


ആണവകരാര്‍: സര്‍ക്കോസിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമാകും


(+01216675+)ഫ്രാന്‍സ്: ഫ്രാന്‍സുമായുള്ള സൈനികേതര ആണവകരാറില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുമായി നാളെ ധാരണയാകുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ നാളെ ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയാകും.

വ്യാപാരം, വ്യോമഗതാഗതം, പ്രതിരോധം, സൈനികവും സൈനികേതരവുമായ ആവശ്യങ്ങള്‍ക്കായി സാങ്കേതികവിദ്യ, ഇന്ധനം എന്നിവയുടെ കൈമാറ്റം തുടങ്ങിയ വിവിധ വിഷയങ്ങളാണ് കരാറിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്.


പ്രത്യേക സാമ്പത്തിക മേഖല: നയത്തിന് അംഗീകാരം


തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കുന്നത് സംബന്ധിച്ച നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സെസ്സുകള്‍ക്കായി നെല്‍വയല്‍ നികത്താനാകില്ല, അവയ്ക്ക് വൈദ്യതി നിരക്ക് ഇളവ് അനുവദിക്കില്ല, തൊഴില്‍ നിയമങ്ങള്‍ എല്ലാ സെസ്സുകള്‍ക്കും ബാധകമാക്കും തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെട്ടതാണ് നയം.

വ്യവസ്ഥകള്‍ ആംഗീകരിച്ചുകൊണ്ടുള്ള കരാര്‍ സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവയ്ക്കുന്നവര്‍ക്ക് മാത്രമേ സെസ്സിന് അനുമതി നല്‍കൂ. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നയത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള വിജ്ഞാപനങ്ങളില്‍ മാറ്റംവരുത്തി പുതിയ വിജ്ഞാപനം ഇറക്കും. നിബന്ധനകള്‍ക്ക് വിധേയമായി ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ് ത അപേക്ഷകള്‍ കേന്ദ്രത്തിന് അയയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.....


മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റിനു മുന്നില്‍ ധര്‍ണ്ണ നടത്തും


തിരുവനന്തപുരം: കേന്ദ്ര അവഗണനയ്‌ക്കെതിരെ ഒക്‌ടോബര്‍ 17 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണ നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മറ്റുമന്ത്രിമാരും സംസ്ഥാനത്തു നിന്നുള്ള എം.പി മാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയവരും ധര്‍ണ്ണയില്‍ പങ്കെടുക്കും.

കേരളത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുച്ചു, കേന്ദ്ര പൂളില്‍നിന്നുളള വൈദ്യുതി വെട്ടിക്കുറച്ചു, കൊപ്രയ്ക്ക് സബ്‌സിഡി അനുവദിച്ചില്ല, പ്രധാനമന്ത്രി പ്രഖ്യാപിച്ച ഐ.ഐ.ടി അനുവദിച്ചില്ല, വൈദ്യുതിബോര്‍ഡ് പുന:സംഘടന സംബന്ധിച്ച് ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് ഏതിരെയാണ് ധര്‍ണ്ണയെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.


ഇന്ത്യാ-റഷ്യാ സൈനിക സഹകരണത്തിന് ധാരണ


(+01216672+)ന്യൂഡെല്‍ഹി: സൈനിക പ്രതിരോധരംഗത്ത് പരസ്പര സഹകരണം ഉറപ്പുവരുത്താന്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയായി. ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രതിരോധമന്ത്രി അനറ്റോളി സെര്‍ഡിയോകോവും പ്രതിരോധമന്ത്രി എ കെ ആന്റണിയുമാണ് ധാരണയില്‍ ഒപ്പുവെച്ചത്.

ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ സംയുക്ത സൈനികാഭ്യാസം നടത്തും. റഷ്യയ്ക്കായി 1000 ടാങ്കുകള്‍ ഇന്ത്യ നിര്‍മ്മിക്കാന്‍ കരാറായിട്ടുണ്ട്. റഷ്യയുടെ കൈവശമുള്ള ടി-20 ടാങ്കുകള്‍ വാങ്ങാനും ധാരണയായിട്ടുണ്ട്. ഒക്ടോബറില്‍ റഷ്യ സന്ദര്‍ശിക്കുന്ന എ കെ ആന്റണി അന്തിമകരാര്‍ ഒപ്പുവെക്കും.

എന്നാല്‍ ആണവറിയാക്ടറുകള്‍ റഷ്യയില്‍ നിന്ന് വാങ്ങുന്നതായുള്ള ചോദ്യത്തിന് അതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സെര്‍ഡിയോകോവ് മറുപടി പറഞ്ഞു.....


എസ്.എം.ഇ റാഗിങ്: വിചാരണ ഒക്‌ടോബര്‍ ആറിലേയ്ക്ക് മാറ്റി


കോട്ടയം: എസ്.എം.ഇ റാഗിങ് കേസിന്റെ വിചാരണ അടുത്തമാസം ആറിലേയ്ക്ക് മാറ്റി. ഇന്ന് തുടങ്ങാനിരുന്ന വിചാരണയാണ് മാറ്റിയത്.

നേരത്തെ പതിനാറാം തീയതി തുടങ്ങാനിരുന്ന വിചാരണ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് മുമ്പ് വിചാരണ മാറ്റിവെച്ചത്.

കോട്ടയത്ത് പ്രത്യേക കോടതി ജഡ്ജി പി.ശശിധരന്‍ നായര്‍ മുമ്പാകെ ആദ്യ മൂന്ന് സാക്ഷികളെയാണ് വിസ്തരിക്കാനിരുന്നത്.


പെറുവില്‍ ബസ്സപകടം: 17 മരണം


ലിമ: പടിഞ്ഞാറന്‍ പെറുവില്‍ ബസ് മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 17 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു.

ലിമയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള ഒല്‍മോസിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. ബസ് അറുപതടി താഴ്ചയിലേക്കാണ് മറിഞ്ഞത്. ബസ്സല്‍ 78 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.


സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ വിട്ടുകൊടുത്തു


ക്വാലാലംപൂര്‍: ഒരു മാസം മുന്‍പ് റാഞ്ചിയ മലേഷ്യയുടെ ഓയില്‍ ടാങ്കര്‍ കപ്പല്‍ സോമാലിയയിലെ കടല്‍ക്കൊള്ളക്കാര്‍ വിട്ടുകൊടുത്തു. ബന്ദികളാക്കപ്പെട്ട കപ്പല്‍ ജീവനക്കാരെയും വിട്ടുകൊടുത്തതായി മലേഷ്യന്‍ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബാദവി അറിയിച്ചു.

എം.ടി ബംഗാ മേലാത്തി എന്ന കപ്പല്‍ യെമന് സമീപത്തുവച്ച് ആഗസ്ത് 29നാണ് തട്ടിയെടുക്കപ്പെട്ടത്. മലേഷ്യക്കാരും ഫിലിപ്പീന്‍സുകാരുമടക്കം 41 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.

കൊള്ളക്കാര്‍ കപ്പല്‍ നിരുപാധികം വിട്ടുകൊടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ കപ്പല്‍ വിട്ടുകിട്ടാന്‍ സര്‍ക്കാര്‍ ഇരുപത് ലക്ഷം പൗണ്ട് മോചനദ്രവ്യമായി നല്‍കിയതായി ന്യൂ സ്‌ട്രേയിറ്റ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു മലേഷ്യന്‍ കപ്പലിനെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.....


ജമ്മുവില്‍ ബസ് മറിഞ്ഞ് ആറുപേര്‍ മരിച്ചു


ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഡോഡ ജില്ലയില്‍ ബസ് മറിഞ്ഞ് ആറു പേര്‍ മരിച്ചു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു.

മുപ്പത് യാത്രക്കാരുമായി ഡോഡയിലെ ബാദര്‍വയില്‍ നിന്നും ജമ്മുവിലേയ്ക്ക് പോകുമ്പോള്‍ ചുരം റോഡില്‍ വച്ച് ബസ് 500 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.


ചൈനയുടെ ബഹിരാകാശ നിലയം 2020ല്‍


ബീജിങ്: 2020 ല്‍ ബഹിരാകാശത്ത് സ്ഥിര നിലയം സ്ഥാപിക്കുമെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു. 2011 ലെ താല്‍ക്കാലിക പരീക്ഷണ കേന്ദ്രത്തിന് ശേഷമായിരിക്കും സ്ഥിര നിലയം സ്ഥാപിക്കുക. ആദ്യ ബഹിരാകാശ നടത്തിന്റെ വിജയത്തിനു ശേഷം സംസാരിക്കവെ ബഹിരാകാശ കേന്ദ്ര വക്താവ് വാങ് സയായോ ആണ് ഇക്കാര്യം അറിയിച്ചത്.

സ്ഥാപിക്കാനുദ്ദേശിക്കുന്ന നിലയം മനുഷ്യ നിയന്ത്രിതമായിരിക്കുമെന്നും ഉടന്‍ തന്നെ ഓര്‍ബിറ്റര്‍ ഡോക്കിംഗ് സാങ്കേതിക വിദ്യയും ചൈന പരീക്ഷിക്കുമെന്നും വക്താവ് പറഞ്ഞു.

ബഹിരാകാശനടത്തം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ വിജയകരമായി പൂര്‍ത്തിയാക്കി ചൈനീസ് ബഹിരാകാശദൗത്യസംഘം ഇന്നലെയാണ് ഭൂമിയില്‍ മടങ്ങിയെത്തിയത്.

ബഹിരാകാശത്ത് നടന്ന ആദ്യ ചൈനക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കിയ സായി ഷിഗാങ്ങും രണ്ട് സഹസഞ്ചാരികളുമായി ഷെന്‍സുനാല് ബഹിരാകാശപേടകം വൈകിട്ട് 5.....


ഫോട്ടോഗ്രാഫറെ തല്ലിയ സെയ്ഫ് അലിഖാനെതിരെ കേസ്‌


പട്യാല: പത്രഫോട്ടോഗ്രാഫറെ തല്ലിയ ചലച്ചിത്ര നടന്‍ സെയ്ഫ് അലിഖാനെതിരെ റെയില്‍വെ പോലീസ് കേസെടുത്തു.

ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ സെയ്ഫിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഒരു ഹിന്ദി പത്രത്തിന്റെ ഫോട്ടോഗ്രാഫറെയാണ് മര്‍ദ്ദിച്ചത്. റെയില്‍വെ സ്‌റ്റേഷനില്‍ ഇരിക്കുമ്പോള്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ സെയ്ഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വകാര്യ സുരക്ഷാഭടന്മാര്‍ മര്‍ദ്ദിച്ചത്.


അഹമ്മദാബാദ് നഗരത്തില്‍ നിന്ന് 17 ബോംബുകള്‍ കണ്ടെത്തി


അഹമ്മദാബാദ്: അഹമ്മദാബാദ് നഗരത്തിനടുത്തുള്ള കലുപൂര്‍ദര്‍വാജ പ്രദേശത്തുനിന്ന് പതിനേഴ് ബോംബുകള്‍ കണ്ടെടുത്തു.

താരതമ്യേന ചെറിയ സ്‌ഫോടനശേഷിയുള്ള ഇനമാണ് കണ്ടെടുത്തതെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


കന്ധമാലില്‍ ദമ്പതികളുടെ ജഡം കണ്ടുകിട്ടി


ഭുവനേശ്വര്‍: വര്‍ഗീയ കലാപം നടന്ന ഒറീസയിലെ കന്ധമാല്‍ ജില്ലയില്‍ ദമ്പതികളുടെ ജഡം കണ്ടുകിട്ടി. ശങ്കര്‍ഖോല്‍ സ്വദേശികളായ മേഘനാഥ് ദിഗലിന്റെ ജഡം മജ്ഹിപാദറില്‍ നിന്നും ഭാര്യ പ്രിയതമ ദിഗലിന്റെ ജഡം ബാര്‍പാഡയില്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്.

ഇതോടെ വിശ്വഹിന്ദു പരിഷത്ത് നേതാവ് ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തിന് ശേഷം നടന്ന വര്‍ഗീയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം മുപ്പതായി.


ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ സ്‌കൂള്‍ തകര്‍ത്തു


റാഞ്ചി: മാവോയിസ്റ്റ് തീവ്രവാദികള്‍ പലാമാവ് ജില്ലയിലെ ഒരു സ്‌കൂള്‍ കെട്ടിടം തകര്‍ത്തു. ആര്‍ക്കും പരിക്കില്ല.

സ്‌കൂള്‍ ആക്രമിച്ച മുപ്പതോളം വരുന്ന സി.പി.ഐ-മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ഡിറ്റണേറ്റര്‍ ഉപയോഗിച്ച് സ്‌കൂള്‍ കെട്ടിടം തകര്‍ക്കുകയായിരുന്നു. പ്രദേശത്തെ സൈനിക നടപടികളില്‍ പ്രതിഷേധിച്ചാണ് സ്‌കൂള്‍ കെട്ടിടം തകര്‍ത്തതെന്ന് മാവോയിസ്റ്റ് വക്താക്കള്‍ അറിയിച്ചു.


ഓഹരി വിപണിയില്‍ വന്‍ ഇടിവ്‌


(+01216667+)മുംബൈ:യൂറോപ്യന്‍ അമേരിക്കന്‍ സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ് വ്യാപാരാരംഭത്തില്‍ത്തന്നെ ഇടിവ് കാണിച്ച വിപണി ഉച്ചയ്ക്ക് ശേഷം 560 പോയിന്റ് ഇടിഞ്ഞു.

ജൂലൈ 17 ന് ശേഷം ആദ്യമായാണ് വിപണി 13,000 പോയിന്റില്‍ താഴെപ്പോകുന്നത്. ഐസി.ഐ.സി.ഐ.സി ഐ ബാങ്കിനാണ് ഏറ്റവും ഇടിവ് സംഭവിച്ചത്. ആര്‍.ഐ.എല്‍, ഭാരതി, ഒ.എന്‍.ജി.സി എന്നിവയ്ക്കും കനത്ത നഷ്ടം സഭവിച്ചു.

ദേശീയ സൂചികയായ നിഫ്റ്റിക്കും തകര്‍ച്ച നേരിട്ടു. 87 പോയിന്റിന്റെ ഇടിവാണ് നിഫ്റ്റി രേഖപ്പെടുത്തിയത്. റിയാലിറ്റി, ഐ.ടി ഓഹരികള്‍ക്കാണ് വന്‍ തകര്‍ച്ച നേരിട്ടത്.

ഐ സി ഐ സി ഐ, വിപ്രോ, ഇന്‍ഫോസിസ് , ഡി.....


കണ്ണൂര്‍ അക്രമം: ഹൈക്കോടതി നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല


ന്യൂഡല്‍ഹി: കണ്ണൂരില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് സ്വമേധയാ കേസെടുത്ത കേരളാ ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഹര്‍ജി അംഗീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന കൊലപാതകങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയിരുന്നു. രാഷ്ട്രീയ അക്രമങ്ങളില്‍ 14 കൊലപാതകങ്ങള്‍ മാത്രമാണ് നടന്നതെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

എന്നാല്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പൊതുതാത്പര്യഹര്‍ജിയായി പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇത് ഹൈക്കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള നടപടിയാണെന്നും സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.....


മില്‍മ പാലിന് ഒരു രൂപ കൂടും, ഓട്ടോ ചാര്‍ജും കൂട്ടും


ഇടുക്കി പാക്കേജിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച്

തിരുവനന്തപുരം: മില്‍മ പാലിന് ഒരു രൂപ കൂട്ടാന്‍ ഇന്ന് നടന്ന ഇടതുമുന്നണി യോഗം മന്ത്രിസഭയോട് ശുപാര്‍ശ ചെയ്തു. ഓട്ടോ-ടാക്‌സി നിരക്ക് കൂട്ടാനുള്ള തീരുമാനം നടപ്പിലാക്കാനും മുന്നണി യോഗം മന്ത്രിസഭയ്ക്ക് അനുമതി നല്‍കി. എന്നാല്‍ ഓട്ടോകളുടെ മിനിമം ചാര്‍ജ് കൂട്ടില്ല. എല്‍.ഡി. എഫ് വൈക്കം വിശ്വനാണ് എല്‍.ഡി. എഫ് തീരുമാനം വിശദീകരിച്ചത്.

സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്) അനുവദിക്കുന്നതിന് തല്‍ക്കാലം പ്രത്യേക നിയമ നിര്‍മാണമോ ഓര്‍ഡിനന്‍സോ വേണ്ടന്ന് ഇടതു മുന്നണി തീരുമാനിച്ചതായി വൈക്കം വിശ്വം പറഞ്ഞു. എന്നാല്‍ സെസ് പ്രശ്‌നം ഇന്നത്തെ മുന്നണി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.....


കാനഡ-ഇന്ത്യ ബന്ധം ശക്തമാക്കും: കനേഡിയന്‍ പ്രതിപക്ഷനേതാവ്‌


ടൊറാന്‍േറാ: കനേഡിയന്‍ വിസ ലഭ്യമാക്കുന്നതിനായി മുംബൈയില്‍ പ്രത്യേക ഓഫീസ് തുറക്കുമെന്നും പഞ്ചാബി ഭാഷയ്ക്ക് കാനഡയില്‍ ഔദ്യോഗികപദവി നല്‍കുമെന്നും കനേഡിയന്‍ പ്രതിപക്ഷനേതാവ് ജാക് ലെയ്റ്റണ്‍ വ്യക്തമാക്കി. അടുത്തമാസം 14 നടക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ പ്രധാനമന്ത്രിയായാല്‍ ഇവ നടപ്പില്‍ വരുത്തുമെന്നാണ് ജാക് ലെയ്റ്റണിന്റെ വാഗ്ദാനം.

ജാക് നേതൃത്വം നല്‍കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ ഡി പി) യുടെ തിരഞ്ഞെടുപ്പ് മത്സരപ്പട്ടികയില്‍ 14 പേര്‍ ഇന്ത്യന്‍ വംശജരാണ്. മാത്രമല്ല ഇന്ത്യക്കാര്‍ ധാരാളമുള്ള പ്രദേശമാണ് കാനഡ.

ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഒരു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ലെയ്റ്റണ്‍ പറഞ്ഞു.


ലെബനനില്‍ കാര്‍ബോംബ് സ്‌ഫോടനം: ആറ് മരണം


(+01216668+)ലെബനന്‍: വടക്കന്‍ ലെബനന്‍ സിറ്റിയായ ട്രിപോളിയില്‍ ഉണ്ടായ കാര്‍ബോംബ് സ്്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 30 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ തിരക്കേറിയ സമയത്താണ് സ്‌ഫോടനം ഉണ്ടായത്.

നഗരത്തിലൂടെ പോകുകയായിരുന്ന പട്ടാളക്കാരുടെ ബസായിരുന്നു സ്‌ഫോടനത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നു. നിരവധി പട്ടാളക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ബസിനരികെ പാര്‍ക്ക് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുറച്ചുനാളായി നിരന്തരം സംഘര്‍ഷം നടക്കുന്ന മേഖലയാണ് ട്രിപോളി. കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് ഉണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.


അഫ്ഗാനില്‍ വ്യത്യസ്ത സംഭവങ്ങളില്‍ 11 പേര്‍ മരിച്ചു


കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇന്നലെയുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

തെക്കന്‍ പ്രവിശ്യയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ ആറ് പേര്‍ മരിച്ചു.

സാബൂള്‍ മേഖലയില്‍ താലിബാന്‍ പോരാളികള്‍ നടത്തിയ ഏറ്റുമുട്ടലില്‍ നാല് പേര്‍ മരിച്ചു.

കിഴക്കന്‍ പ്രവിശ്യയിലുണ്ടായ മറ്റൊരു തീവ്രവാദി ആക്രമണത്തില്‍ നാറ്റോ സഖ്യസേനയിലെ ഒരു സൈനികന്‍ കൊല്ലപ്പെട്ടു.


മദ്യപന്‍ ഭാര്യയെ ചുട്ടുകൊന്നു


റായ്പൂര്‍: മദ്യലഹരിയില്‍ യുവാവ് ഭാര്യയെ തീയിട്ട്‌കൊന്നു. സര്‍ഗുജ ജില്ലയിലെ ജുനയിലാണ് സംഭവം. ഇരുപത്തിരണ്ടുകാരനായ കമലേഷ് വിശ്വകര്‍മ്മയാണ് മദ്യപിച്ചെത്തി വഴക്കിടുകയും ഭാര്യയെ തീയിട്ട് കൊല്ലുകയും ചെയ്തത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. കമലേഷ് ഒളിവിലാണ്.


അല്‍ക്വെയ്ദ ഇപ്പോഴും ശക്തമെന്ന് ബി ബി സി സര്‍വേ


(+01216669+)ബ്രിട്ടണ്‍: ബിന്‍ ലാദനെയും അല്‍ക്വെയ്ദയേയും ഇല്ലാതാക്കാന്‍ അമേരിക്ക നടത്തുന്ന ശക്തമായ ശ്രമം തുടരുമ്പോഴും അല്‍ക്വെയ്ദ ഇപ്പോഴും ശക്തമാണെന്ന് ബി ബി സി നടത്തിയ അഭിപ്രായ സര്‍വേ വോട്ടെടുപ്പ് ഫലം.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം ജോര്‍ജ് ബുഷ് നേതൃത്വം നല്‍കിയ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു ഫലവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് 29 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇറാഖ് അടക്കമുള്ള രാജ്യങ്ങളില്‍ അമേരിക്ക നടത്തിയ ഇടപെടലുകള്‍ അല്‍ക്വെയ്ദയെ കൂടുതല്‍ ശക്തമാക്കിയെന്നാണ് 30 ശതമാനം പേരുടെ അഭിപ്രായം.

പാകിസ്താനും ഈജിപ്തും മാത്രമാണ് അല്‍ക്വെയ്ദയെ മോശം സംഘടനയായി കാണാതിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയും അല്‍ക്വെയ്ദയും തമ്മിലുള്ള പോരാട്ടത്തില്‍ ആര് ജയിക്കും എന്ന ചോദ്യത്തിന് 10 ശതമാനം പേര്‍ അല്‍ക്വെയ്ദയെന്നും 22 ശതമാനം മറിച്ചും വിശ്വസിക്കുന്നു.....


പാകിസ്താന്‍ പ്രസിഡന്‍റ് സര്‍ദാരിക്ക് എതിരെ ഫത്‌വ


ഇസ്‌ലാമാബാദ്: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സാറാ പേലിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് പാകിസ്താന്‍ പ്രസിഡന്റ് സര്‍ദാരിക്കെതിരെ ഫത്‌വ. ഇസ് ലാമാബാദ് ലാല്‍ മസ്ജിദിലെ മൗലാനാ അബ്ദുള്‍ ഗഫാറാണ് ഫത് വ ഇറക്കിയിരിക്കുന്നത്.

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പേലിനെ സന്ദര്‍ശിച്ച സര്‍ദാരി സ്ത്രീകളോട് ഒരു രാഷ്ട്രത്തലവന് യോജിച്ച രീതിയിലല്ല പെരുമാറിയതെന്നും ഒരു അമുസ്ലീം ആയ ഷോര്‍ട്ട് സ്‌കര്‍ട്ട് ധരിച്ച വിദേശ വനിതയെ തുടര്‍ച്ചയായി പുകഴ്ത്തുകയുമായിരുന്നു സര്‍ദാരി എന്നും ഫത്‌വയില്‍ പറയുന്നു.

ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിനിടെ പാലിനെ സന്ദര്‍ശിച്ചപ്പോള്‍ ഗംഭീരമായിരിക്കുന്നു. അമേരിക്ക മുഴുവന്‍ താങ്കളില്‍ ഭ്രമിക്കുന്നതെന്താണെന്ന് ഞാന്‍ അറിയുന്നു എന്നായിരുന്നു സര്‍ദാരിയുടെ ആദ്യ പരാമര്‍ശം.....


ടെസ്റ്റ്: ഇന്ത്യന്‍ ടീം ഒക്‌ടോബര്‍ ഒന്നിന്‌


മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഒക്‌ടോബര്‍ ഒന്നിന് പ്രഖ്യാപിക്കും. സെലക്ടര്‍മാര്‍, കോച്ച് ഗാരി കേഴ്‌സ്റ്റണ്‍, ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ എന്നിവര്‍ ടെലി കോണ്‍ഫ്രന്‍സ് നടത്തിയശേഷമായിരിക്കും 14 അംഗ ടീമിനെ തിരഞ്ഞെടുക്കുകയെന്നാണ് കരുതുന്നത്.

ഒക്‌ടോബര്‍ ഒന്‍പതിന് മുംബൈയിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് മൊഹാലിയില്‍ 17ന് ആരംഭിക്കും.


പള്ളി വികാരി കൂര്‍ബാനയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു


തൃശ്ശൂര്‍: ചാലക്കുടി വെള്ളാഞ്ചിറ ഫാത്തിമനാഥ പള്ളിയിലെ വികാരി ഫാ.ജോണ്‍പോള്‍ മാളിയേക്കല്‍(47) കൂര്‍ബാനയ്ക്ക് കാര്‍മികനായിരിക്കുമ്പോള്‍ കുഴഞ്ഞുവീണു. അദ്ദേഹത്തെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര: 32 പേര്‍ കൊല്ലപ്പെട്ടു


(+01216671+)ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നാലിടത്ത് ഉണ്ടായ സ്‌ഫോടനങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇഫ്ത്താര്‍ വിരുന്ന് നടക്കുന്നതിനടുത്ത് കാര്‍ ബോംബ് പൊട്ടിത്തെറിച്ച് 12 പേരും കരാഡ ജില്ലയില്‍ ഉണ്ടായ രണ്ട് സ്‌ഫോടനങ്ങളില്‍ 19 പേരും പടിഞ്ഞാറന്‍ ബാഗ്ദാദിലെ അല്‍ അമീലില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ച് ഒരാളുമാണ് മരിച്ചത്.

മിനിബസില്‍ ബോംബ് ഒളിപ്പിച്ചുവെച്ച രീതിയിലായിരുന്നു ആദ്യസ്‌ഫോടനം. കൊല്ലപ്പെട്ടവരില്‍ 8 പേര്‍ കുട്ടികളാണെന്ന് പോലീസ് പറഞ്ഞു.


ജനമൈത്രി പോലീസിന്റെ ജീപ്പ് മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്‌


കണ്ണൂര്‍: ജനമൈത്രി പോലീസിന്റെ ജീപ്പ് മറിഞ്ഞ് 11 ബീറ്റ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് ഡി.വൈ.എസ്.പി വിളിച്ചുചേര്‍ത്ത യോഗം കഴിഞ്ഞ് മടങ്ങുമ്പോള്‍ പയ്യന്നൂര്‍ പിലാത്തറ പെട്രോള്‍പമ്പിന് സമീപത്തു വച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പയ്യന്നൂര്‍ സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.


രാഷ്ട്രപതി വരുന്നതിന് മുന്‍പ് മാവോയിസ്റ്റ് ആക്രമണം, രണ്ട് മരണം


റായ്പൂര്‍: രാഷ്ട്രപതി പ്രതിഭാ പാട്ടിലിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് മാവോയിസ്റ്റ് തീവ്രവാദികള്‍ സി.ആര്‍.പി.എഫിന്റെ ജീപ്പ് കുഴിബോംബ് ഉപയോഗിച്ച് തകര്‍ത്തു. ഒരു സി.ആര്‍.പി.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റും ഡ്രൈവറും മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

ബസ്തര്‍ ജില്ലയിലെ വനമേഖലയായ മര്‍ദമില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. രാഷ്ട്രപതി ഇന്ന് സന്ദര്‍ശനം നടത്താനിരിക്കുന്ന ചിത്രകൂട വെള്ളച്ചാട്ടത്തിന് 27 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്.