Wednesday, November 26, 2008

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു


(+01220891+)കുവൈത്ത്‌സിറ്റി: പാര്‍ലമെന്റുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് കുവൈത്ത് മന്ത്രിസഭ ചൊവ്വാഴ്ച രാജിവെച്ചു. അസംസ്‌കൃത എണ്ണയുടെ വിലയിടിവിനെത്തുടര്‍ന്ന് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന രാജ്യം ഇതോടെ പുതിയ പ്രതിസന്ധിയിലായി. മന്ത്രിസഭ രാജിവെച്ചതോടെ തിരഞ്ഞെടുപ്പ് നേരത്തേ നടത്തേണ്ടിവരും. പ്രധാനമന്ത്രി ശൈഖ് നാസര്‍ മുഹമ്മദ് അല്‍ അഹമ്മദ് അല്‍ സബയോട് തത്കാലം സ്ഥാനത്തു തുടരാന്‍ അമീര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അമീര്‍ ശൈഖ് സബ അല്‍-അഹമ്മദ് അല്‍ സബയ്ക്ക് മന്ത്രിസഭ രാജിക്കത്ത് നല്‍കിയതായി എം.പി.നാസര്‍ അല്‍-സാനെ പത്രലേഖകരോട് പറഞ്ഞു.

നിയമപരമായ വിലക്കുണ്ടായിട്ടും ഇറാന്‍കാരനായ ഷിയ പുരോഹിതന് കുവൈത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതിനെച്ചൊല്ലിയാണ് പാര്‍ലമെന്റില്‍ അഭിപ്രായഭിന്നതയുണ്ടായത്.....


No comments: