Wednesday, November 26, 2008

പത്തുവര്‍ഷത്തെ സേ്ഫാടനം സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം-ജമാ അത്തെ ഇസ്‌ലാമി


(+01220877+)കൊച്ചി:കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തുണ്ടായ മുഴുവന്‍ സേ്ഫാടനങ്ങളെപ്പറ്റിയും സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ജമാ അത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി ആവശ്യപ്പെട്ടു. 'നീതിക്ക് സമാധാനത്തിന്' എന്ന മുദ്രാവാക്യമുയര്‍ത്തി ജമാ അത്തെ ഇസ്‌ലാമി നടത്തിയ ദേശീയ യാത്രയുടെ സമാപന സമ്മേളനം എറണാകുളം മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്തുവര്‍ഷത്തിനിടെയുള്ള സേ്ഫാടനങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പൗരന്മാര്‍ക്ക് മാന്യമായി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ അവര്‍ക്ക് നീതി ലഭിക്കുന്നു എന്ന ബോധ്യമുണ്ടാകൂ. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോഴാണ് അസമാധാനം ഉണ്ടാകുന്നത്.....


No comments: