മുംബൈ: നഗരത്തിലെ ഏഴ് തീവണ്ടികളില്‍ സേ്ഫാടനം നടത്തിയ കേസിലെ പ്രതി രഹീല്‍ശൈഖ് ലണ്ടന്‍ വിമാനത്താവളത്തില്‍ ഇന്റര്‍പോളിന്റെ പിടിയിലായി. 187 പേരുടെ മരണത്തിനിടയാക്കിയ സേ്ഫാടനപരമ്പര നടന്നത് 2006 ജൂലായ് 11ന് ആയിരുന്നു. സേ്ഫാടനത്തിന് ആവശ്യമായ പണം എത്തിച്ചത് രഹീല്‍ ആണെന്ന് പോലീസ് അധികൃതര്‍ സൂചിപ്പിക്കുന്നു. അറസ്റ്റിലായ വിവരം ഇന്റര്‍പോളാണ് മുംബൈ പോലീസിനെ അറിയിച്ചത്. നേരത്തേ, രഹീല്‍ശൈഖിനെതിരെ മുംബൈ പോലീസ് 'റെഡ് കോര്‍ണര്‍' പുറപ്പെടുവിച്ചിരുന്നു.
കേസന്വേഷിക്കുന്ന മുംബൈ പോലീസിന്റെ ഭീകരവിരുദ്ധ സംഘം 28 പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്കിയിട്ടുണ്ട്. 10,667 പേജുള്ള കുറ്റപത്രത്തില്‍ പാകിസ്താനില്‍ കഴിയുന്ന അസീം ചീമയാണ് സേ്ഫാടനത്തിന്റെ പ്രധാന ആസൂത്രകന്‍.....
No comments:
Post a Comment