Wednesday, November 26, 2008

ഹിപ്പികളുടെ ഇന്ത്യന്‍ജീവിതവുമായി ഹിപ്പിമസാല


പുതിയ ജീവിതരീതിയും ആത്മീയ ഉണര്‍വ് തേടിയും മയക്കുമരുന്നുകളുടെ പരീക്ഷണാര്‍ഥവും 1960 കളില്‍ ഇന്ത്യയിലെത്തിയ ഹിപ്പികളുടെ കഥയാണ് 'ഹിപ്പി മസാല'. ഇവരില്‍ പലരും തിരികെ സ്വദേശത്തേക്ക് മടങ്ങിയെങ്കിലും ചിലര്‍ ഇന്ത്യയില്‍ തന്നെ തുടര്‍ന്നു.
ഉള്‍റിച്ച് ഗ്രോസ്സന്‍ബാച്ചര്‍, ഡമാരിസ് ലുത്തിയും ചേര്‍ന്ന് ഒരുക്കിയ ചിത്രം ഒരു തികഞ്ഞ ഡോക്യുഫിഷനാണെന്ന് പറയാം.
യോഗിയായ സിസെയര്‍, ഹിമാലയത്തില്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വിസ് ഹാന്‍സ്പ്റ്റര്‍, ഇവരെക്കൂടാതെ ദക്ഷിണാഫ്രിക്കക്കാരായ രണ്ട് ഇരട്ടകള്‍ ഇവരുടെ ജീവിതം നേരിട്ട് കണ്ടറിഞ്ഞ ഗ്രോസ്സന്‍ബാച്ചര്‍ അവരുടെ ജീവിത യാഥാര്‍ഥ്യങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.


No comments: