കൊച്ചി: രാജ്യത്തെ മൂല്യമേറിയ സ്വകാര്യ കമ്പനികളുടെ പട്ടികയില്‍ പ്രമുഖ ധനകാര്യ സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 384-ാം സ്ഥാനത്ത്. 2007-ല്‍ 410-ാം സ്ഥാനത്തായിരുന്നു കമ്പനി. ബിസിനസ് ടുഡേ തയ്യാറാക്കിയ ബിടി 500 പട്ടികയിലാണ് കമ്പനി സ്ഥാനം ഉയര്‍ത്തിയത്.
അഞ്ഞൂറോളം ശാഖകളും 4.50 ലക്ഷം ഇടപാടുകളുമുള്ള ജിയോജിത്തിന് വിദേശത്തും സാന്നിധ്യമുണ്ട്. ഈയിടെ സൗദി അറേബ്യയില്‍ അല്‍ ജോഹര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് അലൗല ജിയോജിത് എന്ന സംയുക്ത സംരംഭം ആരംഭിച്ചിരുന്നു.
No comments:
Post a Comment