Wednesday, November 26, 2008

അഞ്ച് റണ്‍സ് ജയം, ശ്രീലങ്കയ്ക്ക് പരമ്പര


(+01220879+)ഹരാരെ: മൂന്നാം മത്സരത്തില്‍ ആതിഥേയരായ സിംബാബ് വെയെ അഞ്ചു റണ്‍സിന് തോല്പിച്ച് ശ്രീലങ്ക അഞ്ചു കളികളുടെ ഏകദിന പരമ്പര സ്വന്തമാക്കി (3-0). ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ മുത്തയ്യ മുരളീധരന്റെ പരിചയസമ്പത്താണ് സിംബാബ് വെയെ വീഴ്ത്തിയത്. 28 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.

മസാക്കഡ്‌സയുടെ (77) ഉജ്വല ഇന്നിങ്‌സിലൂടെ സിംബാബ് വെ വിജയം പിടിച്ചെടുത്തെന്ന് തോന്നി. 22.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തിരുന്ന ആതിഥേയര്‍ക്ക് അവസാന അഞ്ച് ഓവറില്‍ 38 റണ്‍സേ വേണ്ടിയിരുന്നുള്ളൂ. തുടര്‍ന്ന് വിക്കറ്റുകള്‍ തുരുതുരെ വീണപ്പോള്‍ വിജയലക്ഷ്യമകന്നു. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ.....


No comments: