(+01220859+)ഹൂസ്റ്റണ്‍: അമേരിക്കയില്‍ ബരാക് ഒബാമ ഭരണകൂടത്തിന്റെ ഭാഗമായി ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ ഒട്ടേറെ വിദേശ ഇന്ത്യക്കാരും തിരഞ്ഞെടുക്കപ്പെട്ടു.
ഒബാമയുമായി ദീര്‍ഘകാല സൗഹൃദമുള്ളവരും വിവിധ വിഷയങ്ങളിലെ വിദള്ധരുമാണ് ഇതിലധികം പേരും.
അന്തര്‍-സര്‍ക്കാര്‍ കാര്യങ്ങളുടെ ഡയറക്ടര്‍ എന്ന സുപ്രധാന തസ്തികയിലേക്ക് ഇന്ത്യക്കാരനായ നിക്ക് റാത്തോഡ് നിയമിതനായതാണ് ഇവയില്‍ പ്രധാനം. ടെക്‌സാസിലെ ഇന്ത്യന്‍ വംശജനായ പരാഗ് മേത്തയ്ക്കാണ് ന്യൂനപക്ഷ വിഭാഗത്തിന്റെ ചുമതല. ഇപ്പോള്‍ ഒബാമയുടെ സംഘത്തിലെ ദക്ഷിണേഷ്യന്‍ കാര്യ ചുമതല വഹിക്കുന്നത് നിക്ക് റാത്തോഡാണ്.
ഹാര്‍വാഡ് ലോ സ്‌കൂളില്‍ ഒബാമയുടെ സഹപാഠിയായിരുന്ന ആരതി റായിയെ ശാസ്ത്ര-സാങ്കേതിക-ബഹിരാകാശ-കല-മാനവിക കാര്യ അവലോകന ഏജന്‍സി അംഗമായി തിരഞ്ഞെടുത്തിട്ടുണ്ട്.....
No comments:
Post a Comment