Wednesday, November 26, 2008

മേല്‍ത്തട്ട്: സാമൂഹിക - സാമ്പത്തിക സര്‍വേ വേണമെന്ന് കമ്മീഷന്‍


തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളുടെ വരുമാനമേല്‍ത്തട്ട്പരിധി നിര്‍ണയിക്കുന്നതിന്മുമ്പായി സംസ്ഥാനത്ത് ഒരു സാമൂഹിക - സാമ്പത്തികസര്‍വേ നടത്തണമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബുകമ്മീഷന്‍ ആവശ്യപ്പെട്ടു. 1931-നുശേഷം ഇത്തരമൊരു സര്‍വേ നടത്തിയിട്ടില്ലാത്തതിനാല്‍ മേല്‍ത്തട്ട്പരിധി പുനര്‍നിര്‍ണയിക്കുന്നതിന് കാലതാമസം നേരിടുകയാണെന്ന് കമ്മീഷന്‍ചെയര്‍മാന്‍ ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു, അംഗങ്ങളായ പ്രൊഫ. എ.അബ്ദുള്‍വഹാബ്, പ്രൊഫ. പി.കെ.മാധവന്‍നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മേല്‍ത്തട്ട്‌വരുമാനപരിധി നാലരലക്ഷംരൂപയാക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കമ്മീഷന്റെശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍ത്തിയെഴുത്ത് മാത്രമാണെന്ന ആക്ഷേപം കമ്മീഷന്‍അംഗങ്ങള്‍ നിഷേധിച്ചു. സംസ്ഥാനത്തിന്റെ പ്രത്യേകസാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടും വിശദമായ പഠനം നടത്തിക്കൊണ്ടുമാണ് ഇടക്കാലറിപ്പോര്‍ട്ട് നല്‍കിയതെന്ന് അവര്‍ പറഞ്ഞു.....


No comments: