Wednesday, November 26, 2008

കേരളം മറക്കാത്ത തങ്കരാജ്‌


(+01220880+)കോഴിക്കോട്: കേരളത്തിലെ പഴയകാല ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ് ചൊവ്വാഴ്ച അന്തരിച്ച പീറ്റര്‍ തങ്കരാജിന്റെ ബാറിനു കീഴിലുള്ള പ്രകടനം. കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ ഫുട്‌ബോള്‍ പ്രേമികളെ തങ്കരാജിനും ഒരിക്കലും മറക്കാനാവില്ല. ഒളിമ്പ്യന്‍ റഹ്മാന്‍ അനുസ്മരണത്തില്‍ പങ്കെടുക്കാനായി 2003 ഡിസംബറിലാണ് ഈ ഗോള്‍കീപ്പിങ് ഇതിഹാസം തനിക്ക് പേരും പെരുമയും ആവോളം സമ്മാനിച്ച കോഴിക്കോട്ട് അവസാനമായി എത്തിയത്.


കേരളത്തില്‍ എത്തിയാല്‍ ഒരിടത്ത് നിന്ന് തുടങ്ങി മറ്റേ അറ്റം വരെ ടൂര്‍ണമെന്റുകളായിരുന്നു. മൂന്നോ നാലോ മാസം വരെ അതു നീളും. രണ്ടുമൂന്ന് മാസത്തേക്ക് കാക്കേണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പുറപ്പെടുക.....


No comments: