വാഷിങ്ടണ്‍: അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് കരകയറ്റാനും 25ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി രണ്ട് വര്‍ഷത്തേക്ക് 50,000കോടി ഡോളറിന്റെ രക്ഷാപദ്ധതിക്ക് നിയുക്ത പ്രസിഡന്റ് ബരാക് ഒബാമ രൂപം നല്‍കുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഒബാമ വാഗ്ദാനം ചെയ്തിരുന്നതിനേക്കാള്‍ വലിയ പദ്ധതിയാണിത്. 17,500കോടി ഡോളറിന്റെ പാക്കേജ് നടപ്പാക്കുമെന്നാണ് നേരത്തേ ഒബാമ വാഗ്ദാനം ചെയ്തിരുന്നത്.
ജനവരി ആദ്യം ചേരുന്ന യു.എസ്. കോണ്‍ഗ്രസ്സില്‍ പാക്കേജ് അവതരിപ്പിക്കാനാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വവും ഒബാമയും ലക്ഷ്യമിടുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെയും ഫെഡറല്‍ റിസര്‍വിന്റെയും സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ച് വൈറ്റ്ഹൗസിലെ സാമ്പത്തികകാര്യ സംഘം പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കുമെന്ന് ഒബാമ പറഞ്ഞു.....
No comments:
Post a Comment