Wednesday, November 26, 2008

ഷോപ്പിങ് ഉത്സവത്തിന് മാധ്യമങ്ങളുടെ ഐക്യദാര്‍ഢ്യം


തിരുവനന്തപുരം: പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു സംരംഭമെന്ന നിലയില്‍ ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവെലിന് 'മാതൃഭൂമി' ഉള്‍പ്പെടെയുള്ള പ്രമുഖ പത്ര-ദൃശ്യമാധ്യമങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

'മാതൃഭൂമി' ഉള്‍പ്പെടെ പ്രമുഖ പത്ര-ദൃശ്യമാധ്യമങ്ങള്‍ പരസ്യനിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചാണ് ഗ്രാന്റ് കേരള ഫെസ്റ്റിവെലിനോട് സഹകരിക്കുന്നത്.

ഫെസ്റ്റിവെലില്‍ രജിസ്റ്റര്‍ചെയ്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഫെസ്റ്റിവെല്‍ കാലത്ത് ഈ മാധ്യമങ്ങളിലൂടെ തങ്ങളുടെ പരസ്യം നല്‍കുന്നതിന് 15 മുതല്‍ 20 ശതമാനംവരെ ഇളവ് ലഭിക്കും. ഈ ആനുകൂല്യം ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവെലില്‍ രജിസ്റ്റര്‍ചെയ്ത എല്ലാ സ്ഥാപനങ്ങളും പരമാവധി ഉപയോഗിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.


No comments: