Wednesday, November 26, 2008

തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ എണ്ണവില കുറയ്ക്കും-കേന്ദ്രസര്‍ക്കാര്‍


(+01220874+)ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക്് ശേഷം കുറയ്ക്കുമെന്ന് സൂചന. ഡിസംബര്‍ 24നാണ് ആറു സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നത്. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്ന് രൂപയും കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ക്കാറിന്റെ നീക്കം.

പെട്രോളിയം മന്ത്രി മുരളി ദേവ്‌റയാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. നിയമസഭാതിരഞ്ഞെടുപ്പിനു ശേഷം പെട്രോളിനും ഡീസലിനും വിലകുറയ്ക്കുമെന്ന് മന്ത്രി സൂചന നല്‍കിയത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാരോപിച്ച ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തുവെന്നല്ല, തിരഞ്ഞെടുപ്പിനുശേഷം തീരുമാനമെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും ഇത് ഒരു രീതിയിലും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമല്ലെന്നും ധനമന്ത്രി പി.....


No comments: