മരണത്തെ അതിജീവിക്കാനുള്ള വിഫലശ്രമങ്ങളെത്തുടര്‍ന്ന് ഭീതിയുടെ നിഴലില്‍ കഴിയേണ്ടിവരുന്നവരുടെ കഥയാണ് ഇകാചായി യുക്രോംങ്തം സംവിധാനം ചെയ്ത കോഫിന്‍ പറയുന്നത്. തായ്‌ലന്‍ഡില്‍ നിലനിന്നിരുന്ന ഒരു ആചാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം.
ആസന്നമായ മരണത്തില്‍ നിന്ന് രക്ഷനേടുന്നതിനും ജീവിതത്തിലെ നിര്‍ഭാഗ്യങ്ങള്‍ മാറിക്കിട്ടുന്നതിനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും തായ്‌ലന്‍ഡില്‍ പ്രചാരത്തിലുണ്ടായിരുന്ന ആചാരമായിരുന്നു ശവപ്പെട്ടിക്കുള്ളിലെ വാസം. ആഗ്രഹിക്കുന്ന കാര്യം സ്മരിച്ച് ശവപ്പെട്ടിക്കുള്ളില്‍ ഒരു രാത്രി ചെലവഴിച്ചാല്‍ ഫലപ്രാപ്തിയുണ്ടാകുമെന്നാണ് വിശ്വാസം.
കാമുകിയുടെ അര്‍ബുദം മാറിക്കിട്ടാന്‍ ആര്‍ക്കിട്ടെക് റ്റായ ക്രിസ് എന്ന യുവാവും വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തലച്ചോറില്‍ കാന്‍സറാണെന്ന് അറിയുന്ന സ്യു എന്ന യുവതിയും മരണത്തെ കബളിപ്പിക്കാനായി ശവപ്പെട്ടി ആചാരം തിരഞ്ഞെടുക്കുന്നു.....
No comments:
Post a Comment