Wednesday, November 26, 2008

ജബ്ബാര്‍ ലഷ്‌കര്‍-ഇ-ത്വയ്ബയില്‍ അംഗമായിരുന്നെന്ന് പോലീസ്‌


തലശ്ശേരി: തീവ്രവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബ്ദുള്‍ജബ്ബാര്‍ ജമ്മു-കാശ്മീരിലെത്തിയ പാക് തീവ്രവാദി സംഘടനയായ ലഷ്‌കര്‍-ഇ ത്വയ്ബയില്‍ അംഗമായി അവരോടൊന്നിച്ച് പ്രവര്‍ത്തിച്ച് പരിശീലനം നേടിയതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.

കൂടുതല്‍ പരിശീലനംനേടാന്‍ പാകിസ്താനില്‍ പോകുന്നതിന് തയ്യാറെടുത്തിരുന്നു. ഇതിനായി അതിര്‍ത്തി കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അബ്ദുള്‍ ജബ്ബാര്‍ രക്ഷപ്പെട്ടുവെന്ന് പ്രത്യേക അന്വേഷണ സംഘം തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെ റിപ്പോര്‍ട്ട് നല്‍കി.

ജമ്മു-കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുഹമ്മദ് യാസിന്‍, അബ്ദുറഹീം, മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫയീസ് കൂടാതെ നസീര്‍, മുജീബ് എന്നിവര്‍ ലഷ്‌കര്‍-ഇ-ത്വയ്ബയില്‍ ചേര്‍ന്നിരുന്നതായി പ്രത്യേക അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.....


No comments: