Wednesday, November 26, 2008

9,000 ഭേദിച്ചെങ്കിലും പിടിച്ചുനില്‍ക്കാനായില്ല


മുംബൈ: അമേരിക്കയിലും പൂര്‍വേഷ്യന്‍ വിപണികളിലുമുണ്ടായ മുന്നേറ്റം ഇന്ത്യയില്‍ തുടക്കത്തില്‍ പ്രതിഫലിച്ചെങ്കിലും കനത്ത വില്പന സമ്മര്‍ദത്തില്‍ സൂചികകള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 9161-ല്‍ ഓപ്പണ്‍ ചെയ്ത സെന്‍സെക്‌സ് 9182.80 വരെ ഉയര്‍ന്നശേഷം താഴോട്ടിറങ്ങി. 8649.40 വരെയിറങ്ങിയ സൂചിക ഒടുവില്‍ തിങ്കളാഴ്ചത്തെക്കാള്‍ 207.59 പോയിന്റ് താഴെ 8695.53-ല്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി സൂചിക 2790.70 വരെ ഉയര്‍ന്നെങ്കിലും 2654-ലാണ് അവസാനിച്ചത്-54.25 പോയിന്റിന്റെ കുറവ്.
യൂറോപ്യന്‍ സൂചികകളുടെ ഇടിവും അമേരിക്കന്‍ ഫ്യൂച്ചേഴ്‌സിന്റെ തളര്‍ച്ചയും നിക്ഷേപകരെ പിന്തിരിപ്പിച്ചു. 30 സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ 23-നും വില കുറഞ്ഞു. എണ്ണ-പ്രകൃതിവാതകം, മൂലധന സാമഗ്രി, റിയാല്‍റ്റി, ബാങ്കിങ് മേഖലകളാണ് ദുര്‍ബലമായത്.....


No comments: