തിരുവനന്തപുരം: ശബരിമലയിലേയ്ക്ക് ഹെലേകോപ്റ്റര്‍ സര്‍വീസ് നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കി. നിലയ്ക്കല്‍, മരക്കൂട്ടം, നീലിമല എന്നിവിടങ്ങളിലേയ്ക്ക് അടിയന്തരി ഘട്ടങ്ങളില്‍ മാത്രം സര്‍വീസ് നടത്താനാണ് ഇവിടെ ചേര്‍ന്ന് ബോര്‍ഡ് യോഗം അനുമതി നല്‍കിയത്. എന്നാല്‍ സി.പി. ഐ അംഗം പി. നാരായണന്‍ ഈ തീരുമാനത്തോട് വിയോജിച്ചു.
ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നളിനാക്ഷന്‍ നായരോട് വിശദീകരണം തേടാനും ബോര്‍ഡ് യോഗം തീരുമാനിച്ചു. ബോര്‍ഡിനെ അറിയിക്കാതെ ശബരിമലയിലെ ശാന്തിക്കാരുടെ ശമ്പളം കൂട്ടാന്‍ ഓംബുഡ്‌സ്മാന് റിപ്പോര്‍ട്ട് നല്‍കുകയും ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തതിനാണിത്.
No comments:
Post a Comment