Wednesday, November 26, 2008

പീറ്റര്‍ തങ്കരാജ് അന്തരിച്ചു


(+01220916+)റാഞ്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച ഗോള്‍കീപ്പറായ ഒളിമ്പ്യന്‍ പീറ്റര്‍ തങ്കരാജ്(72) ചൊവ്വാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തെ ത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് തങ്കരാജിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോളിയായിരുന്നു. ഇന്ത്യ നാലാംസ്ഥാനം നേടിയ 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സിലും 1960ലെ റോം ഒളിമ്പിക്‌സിലും തങ്കരാജ് ടീമിന്റെ വല കാത്തു. ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ചുനി ഗോസ്വാമി, പി.കെ. ബാനര്‍ജി, ടി. ബാലറാം തുടങ്ങിയവരുടെ സമകാലികനാണ്. ഏഷ്യയിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി 1958ല്‍ തിരഞ്ഞെടുക്കപ്പെട്ട തങ്കരാജ് ഏഷ്യന്‍ ഓള്‍ സ്റ്റാര്‍ ടീമിലും കളിച്ചു.....


No comments: