Wednesday, November 26, 2008

പ്രക്ഷോഭം: ബാങ്കോക്ക് വിമാനത്താവളം അടച്ചു


ബാങ്കോക്ക്: തായ്‌ലന്‍ഡിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികളുടെ ഉപരോധത്തെ തുടര്‍ന്ന് ബാങ്കോക്ക് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാനത്താവളത്തിലെ മുഴുവന്‍ ജീവനക്കാരോടും ഓഫീസ് വിട്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ വിമാനത്താവളത്തില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാന നഗരത്തിലെ മറ്റിടങ്ങളില്‍ നടന്ന ഗ്രനേഡ് ആക്രമണങ്ങളില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതിനിടെയാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

ബാങ്കോക്കിലെ സുവര്‍ണ്ണഭൂമി വിമാനത്താവളത്തിലേക്ക് കഴിഞ്ഞ ദിവസം പ്രക്ഷോഭ കാരികള്‍ തള്ളിക്കയറിയിരുന്നു. തായ്‌ലന്‍ഡിലെ മറ്റൊരു വിമാനത്താവളവും പ്രക്ഷോഭ കാരികള്‍ ഉപരോധിച്ചിരിക്കുകയാണ്.....


No comments: