(+01220893+)ചങ്ങനാശ്ശേരി: സിസ്റ്റര്‍ അഭയ കൊലചെയ്യപ്പെട്ട കേസില്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് സി.ബി.ഐ. സംശയിക്കുന്ന കോട്ടയം വെസ്റ്റ് പോലീസ്‌സ്റ്റേഷനിലെ മുന്‍ എ.എസ്.ഐ. വി.വി.അഗസ്റ്റിനെ (68) മരിച്ചനിലയില്‍ കണ്ടെത്തി.
കോട്ടയത്തിനും ചങ്ങനാശ്ശേരിക്കുമിടയില്‍ ചിങ്ങവനത്തിനടുത്ത് കുറിച്ചി പുളിമൂട് കവലയ്ക്കു സമീപം ആളൊഴിഞ്ഞ പറമ്പില്‍ ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇടതുകൈത്തണ്ട മുറിച്ച് രക്തംവാര്‍ന്ന നിലയിലായിരുന്നു. വിഷം ഉള്ളില്‍ച്ചെന്നതായും സംശയമുണ്ട്.
അഗസ്റ്റിന്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ കാണപ്പെട്ട കത്തില്‍, തന്റെ ആത്മഹത്യക്കു കാരണം സി.ബി.ഐ. ആണെന്നും തനിക്കുള്ള വസ്തുവകകള്‍ ഇളയമകന് നല്‍കണമെന്നും എഴുതിയിട്ടുണ്ട്.....
No comments:
Post a Comment