Wednesday, November 26, 2008

സപ്ലൈകോയുടെ വില്പന 1,000 കോടി കടന്നു


(+01220871+)കൊച്ചി: പൊതുമേഖലാ സ്ഥാപനമായ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വില്പന 1,000 കോടി രൂപ കടന്നു. നവംബര്‍ മൂന്നാംവാരത്തോടെയാണ് വിറ്റുവരവില്‍ ഈ നേട്ടം കൈവരിച്ചത്. നടപ്പുസാമ്പത്തികവര്‍ഷം 1500 കോടി രൂപയുടെ വില്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,256 കോടി രൂപയായിരുന്നു മൊത്തം വിറ്റുവരവ്.

ഇത് സര്‍വകാല റെക്കോഡായിരുന്നു. കോര്‍പ്പറേഷന്റെ ലാഭം എട്ടുകോടി രൂപയില്‍നിന്ന് 10 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷയെന്ന് സപ്ലൈകോയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യോഗേഷ് ഗുപ്ത പറഞ്ഞു.

പൊതുവിപണിയെക്കാള്‍ 40 ശതമാനം വരെ വിലക്കുറവിലാണ് സപ്ലൈകോ നിത്യോപയോഗസാധനങ്ങള്‍ വില്‍ക്കുന്നത്.....


No comments: