കൊച്ചി: വല്ലാര്‍പാടത്ത് നിര്‍മാണം പുരോഗമിക്കുന്ന അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ 2009 ഒടുവില്‍ മുന്‍ നിശ്ചയപ്രകാരം തന്നെ സജ്ജമാവുമെന്ന് ടെര്‍മിനല്‍ നിര്‍മാതാക്കളായ ഡിപി വേള്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ മൊഹമ്മദ് ഷറഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ദുബായ് പോര്‍ട്‌സിന്റെ അനുബന്ധ സംരംഭമായ ഇന്ത്യാ ഗേറ്റ് വേ ടെര്‍മിനലില്‍ 76 ശതമാനം ഓഹരി ഡിപി വേള്‍ഡിനാണ്.
ഒരു വര്‍ഷത്തിനു ശേഷം വീണ്ടും കൊച്ചിയിലെത്തിയ മൊഹമ്മദ് ഷറഫ് ടെര്‍മിനലിന്റെ നിര്‍മാണ പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തി. റെയില്‍, റോഡ് ബന്ധത്തിനുള്ള തടസ്സം നീങ്ങി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗം മുന്നേറുന്നതായി അദ്ദേഹം പറഞ്ഞു.
2400 കോടി രൂപ ചെലവിട്ടുള്ള തുറമുഖ നിര്‍മാണം ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് മൊഹമ്മദ് ഷറഫ് ചൂണ്ടിക്കാട്ടി.....
No comments:
Post a Comment