(+01220869+)നെയ്‌റോബി: ഏദന്‍ കടലിടുക്കില്‍ സൊമാലിയന്‍ കൊള്ളക്കാര്‍ യെമനില്‍നിന്നുള്ള ഒരു ചരക്കുകപ്പല്‍കൂടി റാഞ്ചി. യെമനിലെ മുകള്ള തുറമുഖത്തുനിന്ന് സൊകോര്‍ത്ത ദ്വീപിലേക്ക് 507 ടണ്‍ ഉരുക്കുമായി പോയ എം.വി. അമാനി എന്ന കപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. കൊള്ളക്കാര്‍ 20 ലക്ഷം ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യെമന്‍ സുരക്ഷാഅധികൃതര്‍ അറിയിച്ചു.
കപ്പലില്‍ മൂന്നു സെമാലിയക്കാരും രണ്ടു യെമന്‍കാരും രണ്ടു പനാമക്കാരുമാണ് ജീവനക്കാരായിട്ടുള്ളത്. സൗദിയുടെ കൂറ്റന്‍ എണ്ണക്കപ്പല്‍ തട്ടിയെടുത്ത കൊള്ളക്കാര്‍ ഒന്നരക്കോടി ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യെമന്‍ കപ്പല്‍ റാഞ്ചിയത്.
കഴിഞ്ഞ നാലുദിവസമായി എം.വി. അമാനിയിലെ ജീവനക്കാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.....
No comments:
Post a Comment