മനു കുര്യന്‍
പനാജി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സിനിമയോട് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടകര്‍ പ്രതിലോമകരമായ നിലപാടാണ് പുലര്‍ത്തുന്നതെന്ന് ആരോപിച്ച് അസമില്‍ നിന്നുള്ള ചലച്ചിത്രകാരന്മാര്‍ രാജ്യാന്തര ചലച്ചിത്ര മേള ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചെങ്കിലും ഫെസ്റ്റിവല്‍ ഡയറക്ടര്‍ എസ്.എം. ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് അതില്‍ നിന്ന് പിന്‍വാങ്ങി. അസമീസ് സംവിധായകനായ എം മണിറാമിന്റെ 'മോണ്‍ ജായി'യുടെ പ്രദര്‍ശനം കഴിഞ്ഞ ദിവസം രാത്രി 10 മണിയിലേക്ക് നീട്ടിയതാണ് പ്രതിഷേധത്തിനിടയാക്കിയ കാരണങ്ങളിലൊന്ന്.
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ തീര്‍ന്നപ്പോള്‍ അര്‍ധരാത്രി ഒരു മണിയായി. രാത്രി വൈകിയുള്ള പ്രദര്‍ശനമായിരുന്നതിനാല്‍ കാണാന്‍ ആളും തീരെ കുറവായിരുന്നു.....
No comments:
Post a Comment