Wednesday, November 26, 2008

അടിസ്ഥാനമേഖലയില്‍ കൂടുതല്‍ മുതല്‍മുടക്കും -അലുവാലിയ


ന്യൂഡല്‍ഹി: ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വികസനപ്രക്രിയ ത്വരപ്പെടുത്താന്‍ അടിസ്ഥാനസൗകര്യമേഖലയില്‍ സര്‍ക്കാര്‍ അടിയന്തരമായി കൂടുതല്‍ മുതല്‍മുടക്കുമെന്ന് ആസൂത്രണക്കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞു.

ഇന്ത്യയില്‍ വളര്‍ച്ചനിരക്കിലുണ്ടായിരിക്കുന്ന മാന്ദ്യം താത്കാലികമാണ്. അതിനെ മറികടക്കാന്‍ അടിസ്ഥാനസൗകര്യവികസനമേഖലയില്‍ കൂടുതല്‍ മുതല്‍മുടക്ക് അനിവാര്യമാണ്. പതിനൊന്നാം പഞ്ചവത്സരപദ്ധതി വിഭാവനം ചെയ്ത ഒമ്പത്-പത്ത് ശതമാനം വളര്‍ച്ചനിരക്ക് അന്തിമഘട്ടത്തില്‍ കൈവരിക്കുമെന്നും, അതിനാല്‍ പദ്ധതിയില്‍ മാറ്റം വരുത്തേണ്ട ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ധനകാര്യ പത്രാധിപന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്ന അലുവാലിയ.....


No comments: