യുവതാരങ്ങളുമായി ഇന്ത്യ
ഉച്ചയ്ക്ക് രണ്ടു മുതല്‍ ദൂരദര്‍ശനിലും നിയോ സ്‌പോര്‍ട്‌സിലും തത്സമയം
കട്ടക്ക്: ഇന്ത്യയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിഷ്‌നപ്രഭരാക്കപ്പെട്ട ഇംഗ്ലണ്ട് ടീം ആശ്വാസജയം തേടി ബുധനാഴ്ച ബരാബതി സ്റ്റേഡിയത്തില്‍പോരാട്ടത്തിനിറങ്ങുന്നു. ഏഴുകളികളില്‍ ആദ്യ നാലിലും തോറ്റ് പരമ്പര അടിയറവെച്ച ഇംഗ്ലണ്ടിന് മുഖം രക്ഷിക്കണമെങ്കില്‍ അഞ്ചാം മത്സരത്തില്‍ വിജയം അനിവാര്യമാണ്.
ഇനിയും തോല്‍വി പിണഞ്ഞാല്‍ ടീമിന്റെ ആത്മവീര്യം ചോരുമെന്ന് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണും ടീം മാനേജുമെന്റും ഭയക്കുന്നു. എന്നാല്‍, ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്ന് നായകന്‍ മഹേന്ദ്രസിങ് ധോനി വ്യക്തമാക്കിക്കഴിഞ്ഞു. പരമ്പരയിലെ ഏഴു മത്സരവും ജയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.....
No comments:
Post a Comment