തിരുവനന്തപുരം: സംസ്ഥാനത്തെ 450 ല്‍ അധികം വിതരണക്കാര്‍ പാചകവാതക വിതരണം നിര്‍ത്തിവച്ചു. കോഴിക്കോട് ജില്ലാ കളക്ടര്‍ വിതരണക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
അഞ്ചു കിലോമീറ്ററില്‍ കൂടുതല്‍ ദൂര പരിധിയിലുള്ള ഉപഭോക്താക്കള്‍ക്കും പ്രത്യേക ചാര്‍ജ്ജ് ഈടാക്കാതെ പാചകവാതകം വിതരണം ചെയ്യണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ എതിര്‍ത്ത വിതരണക്കാര്‍ക്ക് എതിരെയാണ് കേസ് ചാര്‍ജ്ജ് ചെയ്തതെന്ന് വിതരണക്കാര്‍ ആരോപിച്ചു. ഐ.ഒ.സി, ബി.പി.സി, എച്ച്.പി.സി എന്നീ മൂന്ന് എണ്ണക്കമ്പനികളുടെയും ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നു.
No comments:
Post a Comment