തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന തീവ്രവാദത്തെപ്പറ്റി ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ യാണ് പ്രമേയത്തിന് അനുമതി തേടിയത്.
മറ്റു സംസ്ഥാനങ്ങളിലെ തീവ്രവാദികള്‍ പോലും ക്യാമ്പുകള്‍ നടത്തുന്നതിനും പരിശീലനം നല്‍കുന്നതിനും കേരളത്തെ തിരഞ്ഞെടുക്കുന്നുവെന്ന് ആര്യാടന്‍ മുഹമ്മദ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിച്ചാണ് ഇവര്‍ കേരളത്തില്‍ എത്തുന്നത്. സംസ്ഥാനം തീവ്രവാദികള്‍ക്ക് സുരക്ഷിത കേന്ദ്രമാണെന്ന ധാരണ പരന്നിട്ടുണ്ട്. ഇത് സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ പാളിച്ചയാണെന്ന് ആര്യാടന്‍ പറഞ്ഞു.
എന്നാല്‍ തീവ്രവാദത്തെ നേരിടാന്‍ കേരള പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആഭ്യന്ത്രമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറഞ്ഞു.....
No comments:
Post a Comment