തിരുവനന്തപുരം: 16 വയസില്‍ താഴെ പ്രായമുള്ള ക്യാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി നിയമസഭയെ അറിയിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്റര്‍, സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകള്‍, എറണാകുളം ജനറല്‍ ആസ്പത്രി, തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സൗജന്യ ചികിത്സ ലഭിക്കും.
ബി.പി.എല്‍ വിഭാഗത്തിലെ രോഗികള്‍ക്ക് നല്‍കുന്ന സൗജന്യ മരുന്നുകള്‍ ഒ.പി ചികിത്സയ്ക്ക് എത്തുന്നവര്‍ക്കും നല്‍കുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ആസ്പത്രികളില്‍ ആവശ്യത്തിന് മരുന്നുകള്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
No comments:
Post a Comment