Thursday, November 27, 2008

എയര്‍ ഇന്ത്യ ട്രാന്‍സാക്ഷന്‍ ഫീസ് പിന്‍വലിച്ചു


(+01220956+)നെടുമ്പാശ്ശേരി: വിമാന ഇന്ധനവില കുറഞ്ഞതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ യാത്രക്കാരില്‍നിന്ന് ഈടാക്കിയിരുന്ന ട്രാന്‍സാക്ഷന്‍ ഫീസ് പിന്‍വലിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലേക്കും ജപ്പാന്‍, കൊറിയ, ചൈന, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ ഇടങ്ങളിലേക്കും ഇക്കണോമി ക്ലാസ് ടിക്കറ്റിനോടൊപ്പം ട്രാന്‍സാക്ഷന്‍ ഫീസായി 1,200 രൂപയാണ് ഈടാക്കിയിരുന്നത്. ബിസിനസ് ക്ലാസിന് 2,000 രൂപയും.

അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഇക്കോണമി ക്ലാസ് ടിക്കറ്റിന്‍മേല്‍ 2,500 രൂപയും ബിസിനസ് ക്ലാസില്‍ 5,000 രൂപയും ഫസ്റ്റ് ക്ലാസ് ടിക്കറ്റില്‍ 10,000 രൂപയും ട്രാന്‍സാക്ഷന്‍ ഫീസ് ഈടാക്കിയിരുന്നു. ആഭ്യന്തര സര്‍വീസുകളില്‍ ഇക്കോണമി ക്ലാസ് ടിക്കറ്റിന്‍മേല്‍ 350 രൂപയും ഫസ്റ്റ്ക്ലാസ് ബിസിനസ് ക്ലാസ് ടിക്കറ്റില്‍ 500 രൂപയുമാണ് എയര്‍ ഇന്ത്യ ട്രാന്‍സാക്ഷന്‍ ഫീസ് ഈടാക്കിയിരുന്നത്.....


No comments: