Thursday, November 27, 2008

ബംഗ്ലാദേശ് 250ന് പുറത്ത്‌


സെഞ്ചൂറിയന്‍(ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് 250 റണ്‍സിന് ഒന്നാമിന്നിങ്‌സില്‍ പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് മഖായ എന്‍ടിനിയുടെയും മോണി മോര്‍ക്കലിന്റെയും ബൗളിങ്ങിനു മുന്നില്‍ തലകുനിക്കുകയായിരുന്നു. ഇരുവരും നാലു വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍ 200 കടക്കില്ലെന്ന് തോന്നിച്ചെങ്കിലും അവസാന വിക്കറ്റില്‍ മഹ്ബൂബുള്‍ അലമിനെ(1 നോട്ടൗട്ട്) കൂട്ടുപിടിച്ച് അര്‍ധസെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീമാണ് (65) ടീം സ്‌കോറിന് കുറച്ചെങ്കിലും മാന്യത നല്കിയത്. അവസാന വിക്കറ്റില്‍ 56 റണ്‍സ് പിറന്നപ്പോള്‍ റഹിമിന്റെ കൂട്ടാളിക്ക് കിട്ടിയത് വെറും ഒരു റണ്‍സ്. തമീം ഇഖ്ബാല്‍(31), സാഖിബ് അല്‍ ഹസന്‍(30) എന്നിവരാണ് മറ്റു പ്രധാന സേ്കാറര്‍മാര്‍.....


No comments: