Thursday, November 27, 2008

ടാറ്റ കമ്മിന്‍സ് പ്രവര്‍ത്തനം നിര്‍ത്തി


(+01220961+)ജംഷേദ്പുര്‍: ഡീസല്‍ എന്‍ജിന്‍ നിര്‍മാതാക്കളായ ടാറ്റ-കമ്മിന്‍സ് ലിമിറ്റഡ് ഉത്പാദനമാന്ദ്യത്തെത്തുടര്‍ന്ന് ഈ മാസം അവസാനം വരെ ഫാക്ടറി അടച്ചിടും. ടാറ്റ മോട്ടോഴ്‌സിന്റെയും അമേരിക്കയിലെ കമ്മിന്‍സ് എന്‍ജിന്‍ കമ്പനിയുടെയും സംയുക്ത സംരംഭമാണീ സ്ഥാപനം.

നവംബര്‍ 26 മുതല്‍ 29 വരെ കമ്പനി അടച്ചിടാനാണ് തീരുമാനം. 30ന് പൊതു അവധിയാണ്. ദിവസം 400 എന്‍ജിനുകള്‍ നിര്‍മിച്ചിരുന്ന കമ്പനി ഇപ്പോള്‍ 100 എണ്ണമേ ഉത്പാദിപ്പിക്കുന്നുള്ളൂവെന്ന് ടാറ്റാ കമ്മിന്‍സ് തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി സഞ്ജീവ്കുമാര്‍ പറഞ്ഞു. തൊഴിലാളികളുമായി ആലോചിച്ചശേഷമാണ് മാനേജ്‌മെന്റിന്റെ തീരുമാനം. കമ്പനിയില്‍ 850 തൊഴിലാളികളാണുള്ളത്.

ഉത്പാദനമാന്ദ്യത്തെത്തുടര്‍ന്ന് ടാറ്റാ മോട്ടോഴ്‌സ് ജംഷേദ്പുരിലെ വാഹനപ്ലാന്റ് ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.....


No comments: