Thursday, November 27, 2008

വിമാനത്താവളം ഉപരോധം അവസാനിപ്പിച്ചു


(+01220949+)തായ്‌ലന്‍ഡില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സേനാമേധാവി; പറ്റില്ലെന്ന് പ്രധാനമന്ത്രി

ബാങ്കോക്ക്: പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ തായ്‌ലന്‍ഡ് സൈനിക തലവന്‍ ജനറല്‍ അനുപോങ് പവോചിന്ദ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം പ്രധാനമന്ത്രി സോംചായി വോങ്‌സവത്ത് തള്ളി. സൈന്യത്തിന്റെ ഭാഗത്തുനിന്ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടപടിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ സംഘടനയായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി (പാഡ്) ബാങ്കോക്കിലെ സ്വര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്താവളം പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് പവോചിന്ദയുടെ പ്രസ്താവന. എന്നാല്‍, പെറുവിലെ ഏഷ്യ പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (അപെക്) ഉച്ചകോടിക്കുശേഷം തായ്‌ലന്‍ഡില്‍ മടങ്ങിയെത്തിയ വോങ്‌സവത്ത് പാര്‍ലമെന്റ് പിരിച്ചുവിടില്ലെന്നും പുതിയ തിരഞ്ഞെടുപ്പ് നടത്തില്ലെന്നും പറഞ്ഞു.....


No comments: