Thursday, November 27, 2008

ഫെഡറേഷന്‍ കപ്പ് യോഗ്യതാ മത്സരം ഐ.സി.എഫിനെ വിവ തോല്പിച്ചു


ബാംഗ്ലൂര്‍: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ നോക്കൗട്ട് റൗണ്ടില്‍ വിവ കേരളയ്ക്ക് ജയം. ആദ്യകളിയില്‍ ചെന്നൈ ഐ.സി.എഫിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിവ കീഴടക്കിയത്.
ഒന്നാംപകുതിയില്‍ 13-ാം മിനിറ്റില്‍ സി.എസ്. സബീഷ് കേരളാ ടീമിന് ലീഡ് നല്‍കി. മിഡ്ഫീല്‍ഡര്‍ സിറാജുദ്ദീന്റെ പാസില്‍നിന്നായിരുന്നു സബീഷിന്റെ ഷോട്ട്.
രണ്ടാംപകുതിയില്‍ സിറാജുദ്ദീന്‍ വീണ്ടും ഗോളിന് വഴിയൊരുക്കി.
വി.കെ. ഷിബിന്‍ലാലാണ് 47-ാം മിനിറ്റില്‍ സിറാജുദ്ദീന്റെ അളന്നുമുറിച്ച പാസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചത്. 61-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ സുരേഷ്‌കുമാര്‍ ചെന്നൈ ടീമിന്റെ ആശ്വാസഗോള്‍ നേടി.
വെള്ളിയാഴ്ച അടുത്ത മത്സരത്തില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനെ (എച്ച്.....


No comments: