Thursday, November 27, 2008

ജെയിംസ് ജോണ്‍ സുരക്ഷാ ഉപദേഷ്ടാവാകും


(+01220951+)ബുഷിന്റെ പ്രതിരോധ സെക്രട്ടറിയെ ഒബാമ നിലനിര്‍ത്തും

വാഷിങ്ടണ്‍: ജോര്‍ജ്ബുഷിന്റെ പ്രതിരോധ സെക്രട്ടറി ബരാക് ഒബാമയുടെ മന്ത്രിസഭയിലും തുടരും. ഒരു വര്‍ഷത്തേയ്‌ക്കെങ്കിലും റോബര്‍ട്ട്‌ഗേറ്റ്‌സ് തന്നെയാവും ഒബാമയുടെയും പ്രതിരോധ സെക്രട്ടറിയെന്നാണ് നിയുക്ത ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. സൈന്യത്തില്‍നിന്നു വിരമിച്ച ജനറല്‍ ജെയിംസ് ജോണായിരിക്കും സുരക്ഷാ ഉപദേഷ്ടാവ്.

ബുഷ്ഭരണകൂടത്തില്‍ ഉന്നതസ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന ചിലരെയെങ്കിലും തനിയ്ക്കു കീഴിലും നിലനിര്‍ത്താന്‍ ഒബാമയ്ക്ക് താല്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും ഇറാഖ്, അഫ്ഗാനിസ്താന്‍ യുദ്ധങ്ങളുടെയും പശ്ചാത്തലത്തിലാണ് ഒബാമ പ്രസിഡന്റ്സ്ഥാനം ഏറ്റെടുക്കുന്നത് എന്നതിനാലാണ് ഇതെന്ന് ഒബാമയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.....


No comments: