Wednesday, November 26, 2008

ജേക്കബ് പുന്നൂസ് ഡി ജി പി


(+01220934+)തിരുവനന്തപുരം: വിജിലന്‍സ് എ ഡി ജി പി ജേക്കബ് പുന്നൂസിനെ ഡി ജി പിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ക്രമസമാധാനത്തിന്റെ ചുമതലയായിരിക്കും ജേക്കബ് പുന്നൂസിന് നല്‍കുക. ഇത് സംബന്ധിച്ച ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. ഡി ജി പി രമണ്‍ ശ്രീവാസ്തവ കേന്ദ്ര ആഭ്യന്തര സുരക്ഷാവകുപ്പിലേക്ക് പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് ജേക്കബ് പുന്നൂസിനെ പരിഗണിച്ചത്.

1975 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനായ ജേക്കബ് പുന്നൂസ് പത്തനംതിട്ടയിലെ റാന്നി സ്വദേശിയാണ്. തലശ്ശേരി എ എസ് പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ബി എസ് എഫ് ഡി ഐ ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അന്തരിച്ച വെങ്ങാന്നൂര്‍ ചന്ദ്രശേഖരന്‍ നായര്‍ക്ക് പകരം രഞ്ജിത്ത് തമ്പാനെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.....


No comments: