പനാജി: ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മേളയില്‍ നിന്ന് ഒഴിവാക്കിയ എം.എഫ്. ഹുസൈന്റെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഒടുവില്‍ ഫിലിം ഫെസ്റ്റിവല്‍ ഡയരക്ടറേറ്റ് തീരുമാനിച്ചു. ഫെസ്റ്റിവല്‍ ഡയരക്ടര്‍ എസ്.എം. ഖാന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നായിരിക്കും പ്രദര്‍ശിപ്പിക്കേണ്ടത് എന്ന കാര്യം ഫിലിംസ് ഡിവിഷന്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
40 വര്‍ഷം മുമ്പ് രാജസ്ഥാനില്‍ കഴിഞ്ഞ കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് ഹുസൈന്‍ തന്നെ സംവിധാനം ചെയ്ത ത്രൂ ദി ഐസ് ഓഫ് എ പെയിന്റര്‍ എന്ന ഡോക്യുമെന്ററി ഹിന്ദു ജനജാഗൃതി, സനാതന്‍ സന്‍സ്ത എന്നീ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അവസാന നിമിഷം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.....
No comments:
Post a Comment