Wednesday, November 26, 2008

പ്രചാരണം: പ്രധാനമന്ത്രിയും സോണിയയും രാഹുലും കശ്മീരിലേക്ക്‌


ശ്രീനഗര്‍: തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജമ്മു കശ്മീരിലേക്ക് തിരിക്കുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനൊപ്പം യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി എന്നിവരാണ് കശ്മീരിലെത്തുന്നത്. തിരഞ്ഞെടുപ്പിന്റെ അഞ്ചു ഘട്ടങ്ങളാണ് ഇനി അവശേഷിക്കുന്നത്.

രാഹുല്‍ഗാന്ധി വെള്ളിയാഴ്ചയാണ് കശ്മീരിലെത്തുന്നത്. കുപ്‌വാരയിലും ഉധംപൂരിലുമാണ് അദ്ദേഹം പങ്കെടുക്കുന്ന ആദ്യ യോഗങ്ങള്‍. സോണിയാഗാന്ധിയുടെ യോഗങ്ങള്‍ ഡിസംബര്‍ മൂന്നു മുതലാണ് തുടങ്ങുന്നത്. പ്രധാനമന്ത്രി ഡിസംബര്‍ രണ്ടാംവാരം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ നടന്ന കനത്ത പോളിങ്ങാണ് മുതിര്‍ന്ന നേതാക്കളെ പ്രചാരണത്തിന് എത്താന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.....


No comments: