Wednesday, November 26, 2008

സെസ്സിന്റെ മറവില്‍ ഭൂമി കച്ചവടം അനുവദിക്കില്ല: മന്ത്രി


തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖലകളുടെ മറവില്‍ ഭൂമി കച്ചവടം അനുവദിക്കില്ലെന്ന് തൊഴില്‍ മന്ത്രിയ്ക്കുവേണ്ടി നിയമമന്ത്രി എം.വിജയകുമാര്‍ നിയമസഭയെ അറിയിച്ചു. ഭൂമി കച്ചവടക്കാര്‍ക്ക് കൂച്ചുവിലങ്ങ് ഇടുന്ന സെസ് നയമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. പ്രത്യേക സാമ്പത്തിക മേഖലകളില്‍ എല്ലാ തൊഴില്‍ നിയമങ്ങളും ബാധകമാണെന്നും മന്ത്രി പറഞ്ഞു.

പ്രത്യേക സാമ്പത്തിക മേഖലകളില്‍ 50 ശതമാനം ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്കും 50 ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കണമെന്നാണ് കേന്ദ്ര നിയമം അനുശാസിക്കുന്നത്. എന്നാല്‍ 70 ശതമാനം ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്കും 30 ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കണമെന്ന് സംസ്ഥാന സെസ് നയത്തില്‍ നിഷ്‌കര്‍ശിച്ചിട്ടുണ്ട്. ഇത് ഭൂമി കച്ചവടക്കാരെ നിയന്ത്രിക്കാന്‍ വേണ്ടിയാണെന്ന് മന്ത്രി പറഞ്ഞു.....


No comments: