വാഷിങ്ടണ്‍: അമേരിക്കയില്‍ നിയുക്ത പ്രസിഡന്റ് ബരാക്ക് ഒബാമ അധികാരമേറ്റ ശേഷവും പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് തല്‍സ്ഥാനത്ത് തുടരുമെന്ന് സൂചന. ഒബാമയ്ക്കുവേണ്ടി ഒരു വര്‍ഷംകൂടി പെന്റഗണില്‍ തുടരാമെന്ന് ഗേറ്റ്‌സ് സമ്മതിച്ചതായി അമേരിക്കയിലെ ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഒബാമ അടുത്തയാഴ്ച നടത്തിയേക്കും.
ഇറാഖില്‍ നിന്നുള്ള അമേരിക്കന്‍ സൈനിക പിന്മാറ്റം സംബന്ധിച്ച നടപടികള്‍ക്ക് നേതൃത്വം നല്‍കാനാണ് ഗേറ്റ്‌സ് തുടരുന്നതെന്ന് കരുതുന്നു. ഇറാഖിലെ സൈനിക വിന്യാസത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത് അദ്ദേഹമായിരുന്നു. ഗേറ്റ്‌സ് അധികാരമേറ്റശേഷം ഇറാഖിലെ അക്രമങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭരണത്തിലെത്തിയാല്‍ 16 മാസത്തിനകം ഇറാഖില്‍നിന്ന് മുഴുവന്‍ സൈനികരെയും പിന്‍വലിക്കുമെന്ന് ബരാക്ക് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ട്.....
No comments:
Post a Comment