ചെന്നൈ: ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും എം.പി മാര്‍ ഡിസംബര്‍ നാലിന് പ്രധാനമന്ത്രിയെ കാണും. ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധി വിളിച്ചുചേര്‍ത്ത എം.പി മാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ശ്രീലങ്കയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ എ.ഐ.എ.ഡി.എം.കെ, എം.ഡി.എം.കെ എന്നീ പാര്‍ട്ടികള്‍ യോഗം ബഹിഷ്‌കരിച്ചു.
No comments:
Post a Comment