Tuesday, November 25, 2008

കനത്ത മഴ: ബ്രസീലില്‍ 50 പേര്‍ മരിച്ചു


റിയോ ഡി ജനീറോ: ബ്രസീലില്‍ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ 50 പേര്‍ മരിച്ചു. 22,000 പേര്‍ ഭവന രഹിതരായെന്നാണ് ഔദ്യോഗിക കണക്ക്. മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

മണ്ണിടിച്ചില്‍ മൂലം നാലു നഗരങ്ങള്‍ ഒറ്റപ്പെട്ടു. 18 പ്രധാന പാതകളില്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. പല സ്ഥലങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഹെലക്കോപ്ടറുകളും ബോട്ടുകളും ഉപയോഗിച്ച് ഒറ്റപ്പെട്ടവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.


No comments: