(+01220850+)തലശ്ശേരി: തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ഹൈദ്രാബാദില്‍നിന്ന് അറസ്റ്റിലായ അബ്ദുള്‍ ജബ്ബാറിനെ ഡിസംബര്‍ ഒന്‍പതുവരെ റിമാന്‍ഡ് ചെയ്തു. തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ചൊവ്വാഴ്ച രാവിലെ ജബ്ബാറിനെ ഹാജരാക്കി. പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
ജബ്ബാര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് തീവ്രവാദ പരിശീലനത്തിനായി കശ്മീരിലേക്ക് പോയത്. ഒപ്പമുണ്ടായിരുന്ന നാലുപേര്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സുരക്ഷാ സേനയുടെ വെടിയേറ്റു മരിച്ചിരുന്നു. തോക്കുകളും സ്‌ഫോടക വസ്തുക്കളും കൈകാര്യം ചെയ്യാന്‍ കശ്മീര്‍ തീവ്രവാദികളില്‍നിന്ന് ജബ്ബാറിന് പരിശീലനം ലഭിച്ചതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു.
No comments:
Post a Comment