Tuesday, November 25, 2008

സംസ്ഥാനത്ത് തീവ്രവാദം വ്യാപകമല്ല: ആഭ്യന്തരമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ നിലയില്‍ തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തീവ്രവാദികളുമായി ബന്ധമുള്ള ഒരു അക്രമ സംഭവങ്ങളും കേരളത്തില്‍ നടന്നിട്ടില്ല. കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ട് എട്ടുപേര്‍ സംസ്ഥാനത്ത് അറസ്റ്റിലായെന്നും മന്ത്രി അറിയിച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന പോലീസും രഹസ്യാന്വേഷണ വിഭാഗവും നിതാന്ത ജാഗ്രത പാലിക്കുന്നുണ്ട്. നുഴഞ്ഞു കയറ്റത്തിനിടെ കശ്മീരില്‍ കൊല്ലപ്പെട്ട മലയാളികളെ തിരിച്ചറിഞ്ഞത് സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ്.

തീവ്രവാദികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നടത്തുന്ന നീക്കങ്ങള്‍പോലും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്.....


No comments: