തിരുവനന്തപുരം: ശബരിമലയിലെ അസൗകര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പ്രമേയത്തിന് അനുമതി തേടിയത്. ദേവസ്വം മന്ത്രി ജി.സുധാകരന്റെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ ദുരിതം അനുഭവിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഗുണനിലവാരം ഇല്ലാത്ത പ്രസാദമാണ് വിതരണം ചെയ്യുന്നത്. റോഡുകള്‍ പൊട്ടപ്പൊളിഞ്ഞ നിലയിലാണ്. ദുര്‍ഗന്ധം വമിക്കുന്ന അന്തരീക്ഷമാണ് സന്നിധാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്ന് മന്ത്രി ജി.....
No comments:
Post a Comment