Tuesday, November 25, 2008

ഫുട്‌ബോള്‍താരം പീറ്റര്‍ തങ്കരാജ് അന്തരിച്ചു


(+01220851+)ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ പീറ്റര്‍ തങ്കരാജ് അന്തരിച്ചു. 74 വയസ്സായിരുന്നു. 1962ല്‍ ഏഷ്യാഡ് സ്വര്‍ണം നേടിയ ടീമിലും 1964ല്‍ ഏഷ്യാകപ്പില്‍ റണ്ണറപ്പായ ടീമിലും തങ്കരാജ് അംഗമായിരുന്നു. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സിലും 1960ലെ റോം ഒളിമ്പിക്‌സിലും ഇന്ത്യയ്ക്കുവേണ്ടി ജെഴ്‌സിയണിഞ്ഞു. 1958ല്‍ ഏറ്റവും മികച്ച ഏഷ്യന്‍ ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടു തവണ ഏഷ്യന്‍ ഓള്‍സ്റ്റാര്‍ ടീമില്‍ അംഗമായി.

ആന്ധ്രയില്‍ ജനിച്ച തങ്കരാജ് സെന്റര്‍ ഫോര്‍വേഡായാണ് കളിച്ചു തുടങ്ങിയത്. സെക്കന്ദരാബാദ് മോണിങ് സ്റ്റാറാണ് ആദ്യടീം. പിന്നീട് എം.ആര്‍.സി വെല്ലിങ്ടണിലേയ്ക്ക്മാറി. 1960ലാണ് മുഹമ്മദന്‍സിനുവേണ്ടി കളിക്കാന്‍ കൊല്‍ക്കത്തയിലെത്തുന്നത്.....


No comments: