തഞ്ചാവൂര്‍: കുംഭകോണത്തിനടുത്ത് മേലാക്കാട്ടൂര്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു.
മുഹമ്മദ് സുല്‍ക്കാന്‍, ഭാര്യ സബീറ ബീവി, മകന്‍ സയ്ദലി എന്നിവരാണ് മരിച്ചത്. സയ്ദലി ഈയിടെയാണ് വിവാഹിതനായത്.
വീടിന്റെ ഗെയ്റ്റിനുമേല്‍ വീണു കിടന്ന ഹൈടെന്‍ഷന്‍ വയറില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. ഷോക്കേറ്റ് കിടക്കുന്ന മുഹമ്മദ് സുല്‍ത്താനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുണ്ടുപേരും അപകടത്തില്‍പ്പെട്ടത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അയല്‍ക്കാരനായ ഹാജി മുഹമ്മദിനും ഷോക്കേറ്റു.
No comments:
Post a Comment