Tuesday, November 25, 2008

ഒരു യമന്‍ ചരക്കുകപ്പല്‍കൂടി കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി


നെയ്‌റോബി: ഒരു യമന്‍ ചരക്കുകപ്പല്‍കൂടി സോമാലിയന്‍ തീരത്തുനിന്നും കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. എം.വി അമാനി എന്ന കപ്പലാണ് ചൊവ്വാഴ്ച തട്ടിയെടുത്തത്. കപ്പലില്‍ എത്ര ജീവനക്കാര്‍ ഉണ്ടെന്ന് വ്യക്തമല്ല.

നിരവധി കപ്പലുകള്‍ ഈ പ്രദേശത്തുനിന്ന് കടല്‍ കൊള്ളക്കാര്‍ അടുത്തിടെ റാഞ്ചിയിരുന്നു. ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളില്‍ ഒന്നാണ് ഇത്.

ഇന്ത്യ, മലേഷ്യ, റഷ്യ എന്നീ രാജ്യങ്ങളുടേത് അടക്കം നിരവധി യുദ്ധക്കപ്പലുകള്‍ ഇവിടെ ഉണ്ടെങ്കിലും കടല്‍ക്കൊള്ളക്കാരെ പൂര്‍ണ്ണമായും തടയാന്‍ കഴിഞ്ഞിട്ടില്ല. സോമാലിയയില്‍ ശക്തമായ സര്‍ക്കാര്‍ ഇല്ലാത്തത് കടല്‍ക്കൊള്ളക്കാര്‍ക്ക് സൗകര്യമാകുന്നു.


No comments: